Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള കാർഷിക സർവകലാശാല...

കേരള കാർഷിക സർവകലാശാല ജി.എസ്​.ടി വെട്ടിച്ചെന്ന്​

text_fields
bookmark_border
തൃശൂർ: കഴിഞ്ഞ ജനുവരിയിൽ കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം നടത്തിയ 'പൂപ്പൊലി'പ്രദർശനത്തിൽനിന്നുള്ള വരുമാനത്തിന് ജി.എസ്.ടി അടച്ചില്ല. 1.75 കോടി രൂപ വരുമാനമുണ്ടാക്കിയ പരിപാടിക്ക് കേന്ദ്ര, സംസ്ഥാന ജി.എസ്.ടി അടച്ചില്ലെന്നും ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തില്ലെന്നും കാണിച്ച് കാർഷിക കേന്ദ്രത്തി​െൻറ അസോസിയേറ്റ് ഡയറക്ടറെ സംസ്ഥാന ജി.എസ്.ടി വകുപ്പ് നോട്ടീസ് അയച്ച് ബന്ധപ്പെട്ട രേഖകളുമായി ഒാഫിസിൽ വിളിച്ചുവരുത്തി. വ്യാപാരമേളക്ക് മൈതാനത്ത് സ്റ്റാളുകൾ അനുവദിച്ചും പ്രവേശന ടിക്കറ്റ് വെച്ച് പ്രദർശനം സംഘടിപ്പിച്ചും 1,75,32,246 രൂപ വരുമാനം ഉണ്ടാക്കിയെന്നാണ് ജി.എസ്.ടി വകുപ്പ് നോട്ടീസിൽ പറയുന്നത്. രജിസ്ട്രേഷൻ എടുക്കാത്തതും ജി.എസ്.ടി അടയ്ക്കാതിരുന്നതും നികുതി നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാഷ് ബുക്കും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മ​െൻറും ഉൾപ്പെടെ ഒമ്പത് രേഖകൾ ഹാജരാക്കാനാണ് ജി.എസ്.ടി വകുപ്പ് ആവശ്യപ്പെട്ടത്. ഒാരോ ഇനത്തിൽനിന്നും ഉണ്ടായ വരുമാനം തരംതിരിച്ച് ആകെ അടയ്ക്കേണ്ടിയിരുന്ന ജി.എസ്.ടിയുടെ മൂന്നിരട്ടി പിഴയായി അടയ്ക്കേണ്ടി വരുമെന്ന് ജി.എസ്.ടി ഒാഫിസിൽനിന്ന് അറിയിച്ചതായി അസോസിയേറ്റ് ഡയറക്ടർ സർവകലാശാലക്ക് നൽകിയ കത്തിൽ പറയുന്നു. കർഷകർക്ക് വേണ്ടി സർവകലാശാല വർഷംതോറും നടത്തുന്ന പരിപാടിയെ കച്ചവടമേളയായി കണ്ട് നോട്ടീസ് നൽകിയത് ചട്ടവിരുദ്ധമാണെന്നും ഗവേഷണ ഡയറക്ടറുടെയും വിജ്ഞാന വ്യാപന ഡയറക്ടറുടെയും സാന്നിധ്യത്തിൽ കൃഷി മന്ത്രിെയ ചേംബറിൽ ചെന്ന് ഇക്കാര്യം ബോധിപ്പിച്ചതാണെന്നും അസോസിയേറ്റ് ഡയറക്ടർ പറയുന്നു. സർക്കാർതലത്തിൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ലെന്നാണ് അറിയുന്നത്. ഭീമമായ നികുതി ഒടുക്കേണ്ടി വരുന്നത് സർവകലാശാലക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്ന് രജിസ്ട്രാർ ഉൾപ്പെടെയുള്ളവർക്ക് നൽകിയ കത്തിൽ അസോസിയേറ്റ് ഡയറക്ടർ അറിയിച്ചു. പൂപ്പൊലിയുടെ കണക്കുകൾ ജി.എസ്.ടി ഒാഫിസിൽ ഹാജരാക്കിയ അസോസിയേറ്റ് ഡയറക്ടർ, നികുതി ഒഴിവാക്കിക്കിട്ടാൻ കൃഷിമന്ത്രിയെ സമീപിക്കണമെന്ന് സർവകലാശാലയോട് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story