Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:14 AM IST Updated On
date_range 21 Jun 2018 11:14 AM ISTജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നാലമ്പല യാത്ര
text_fieldsbookmark_border
തൃശൂർ: കർക്കടക മാസത്തിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന നാലമ്പല യാത്രക്ക് ബുക്കിങ് തുടങ്ങി. രാവിലെ 5.30ന് തൃശൂരിൽനിന്ന് പുറപ്പെടും. തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, മൂഴിക്കുളം ക്ഷേത്രം, പായമ്മൽ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി ഉച്ചയോടെ തൃപ്രയാറിൽ തിരിച്ചെത്തും. ഉച്ചഭക്ഷണം, ഒൗഷധക്കഞ്ഞിക്കൂട്ട്, തൃപ്രയാർ േക്ഷത്രത്തിലെ പ്രസാദം, പഞ്ചാംഗ പുസ്തകം എന്നിവ കൂടാതെ മുഴുവൻ സമയ ഗൈഡ് സൗകര്യവുമുണ്ട്. എ.സി വാഹനമാണ് ഒരുക്കിയിരിക്കുന്നത്. 600 രൂപയാണ് നിരക്ക്. അവധി ദിവസങ്ങളിലൊഴികെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് ബുക്കിങ്. ഫോൺ: 0487 2320800, 9072320800.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story