Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:11 AM IST Updated On
date_range 21 Jun 2018 11:11 AM ISTവ്യാപാരി സമിതി കൺവെൻഷൻ
text_fieldsbookmark_border
വടക്കാഞ്ചേരി: നഗരസഭയും താലൂക്ക് വികസനസമിതിയും പൊതു കാര്യങ്ങൾക്കായി വിളിക്കുന്ന യോഗങ്ങളിൽ സമിതിയുടെ പ്രതിനിധികളെകൂടി പങ്കെടുപ്പിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി-വ്യവസായി സമിതിയുടെ വടക്കാഞ്ചേരി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.എ. മോഹനൻ അധ്യക്ഷത വഹിച്ചു. മുതിർന്ന വ്യാപാരികളെ വടക്കാഞ്ചേരി എരിയ രക്ഷാധികാരി ബാഹുലേയൻ ആദരിച്ചു. വിദ്യാർഥികളെ അനുമോദിക്കൽ, ക്ഷേമനിധി കാർഡ് വിതരണം, അംഗത്വ സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു. സെക്രട്ടറി എൻ. സുകുമാരൻ റിപ്പോർട്ടവതരിപ്പിച്ചു. ട്രഷറർ ജോയ് എം. ജേക്കബ് വരവു -ചെലവു കണക്കുകൾ അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് പി.എസ്. പ്രതീഷ് സ്വാഗതവും എരിയ വൈസ് പ്രസിഡൻറ് ഫ്രാൻസീസ് തെക്കാനത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story