Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലസമൃദ്ധിയിൽ...

ജലസമൃദ്ധിയിൽ അണക്കെട്ടുകൾ

text_fields
bookmark_border
തൃശൂർ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ ഡാമുകൾ ജല സമൃദ്ധിയിൽ. 2014ന് ശേഷം ഇക്കുറി പീച്ചി അണക്കെട്ടി​െൻറ ഷട്ടറുകൾ തുറക്കാനാവുെമന്ന പ്രതീക്ഷയിലാണ് അധികൃതർ. കഴിഞ്ഞ നാലുവർഷമായി കാര്യമായ മഴ ലഭിക്കാത്തതിനാൽ ഡാമുകളിൽ വേണ്ടത്ര വെള്ളം ഇല്ലായിരുന്നു. 79.25 മീറ്ററാണ് പീച്ചി ഡാമിലെ പരമാവധി സംഭരണശേഷി. തുടർച്ചയായി ലഭിക്കുന്ന കനത്ത മഴയിൽ 70.25 മീറ്റര്‍ വെള്ളമാണ് ഇതുവരെ സംഭരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 69.16 മീറ്റര്‍ വെള്ളമാണ് ലഭിച്ചത്. 78.60ന് മുകളില്‍ വെള്ളം ലഭിച്ചാൽ ഷട്ടറുകള്‍ തുറക്കാനാവും. മഴ തുടർന്നാൽ ഷട്ടർ തുറേക്കണ്ട സ്ഥിതി വരും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സംഭരണ ശേഷിയുള്ള ചിമ്മിനി ഡാമില്‍ ഇതുവരെ 57 മീറ്റര്‍ വെള്ളമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇൗസമയം 45 മീറ്റര്‍ വെള്ളമാണ് ലഭിച്ചത്. 79.27 മീറ്ററാണ് ചിമ്മിനി ഡാമി​െൻറ പരാമാവധി സംഭരണ ശേഷി. വാഴാനി ഡാമില്‍ 52 മീറ്റര്‍ വെള്ളം ഇതുവരെ സംഭരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 46.63 മീറ്റര്‍ ജലലഭ്യതയാണ് ഉണ്ടായത്. 62.48 മീറ്ററാണ് വാഴാനി ഡാമിലെ പരമാവധി സംഭരണശേഷി. ബുധനാഴ്ച വരെ മൂന്ന് ശതമാനം മഴയാണ് ജില്ലയിൽ അധികം ലഭിച്ചത്. ഇൗ മാസം 20വരെ 456 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 441 മി.മീ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. വെള്ളം ഇല്ലാത്തതിനാൽ കഴിഞ്ഞ വര്‍ഷം പീച്ചി ഡാമില്‍നിന്ന് കാര്‍ഷികാവശ്യത്തിന് വെള്ളം നല്‍കാനായിരുന്നില്ല. ഇതുമൂലം ജില്ലയിലെ കോള്‍ കര്‍ഷകരടക്കമുള്ളവര്‍ വലിയ പ്രതിസന്ധിയിലുമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story