Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:11 AM IST Updated On
date_range 21 Jun 2018 11:11 AM ISTശുചിത്വ സ്ക്വാഡ് സർവേ; കോർപറേഷനിൽ വട്ട പൂജ്യം
text_fieldsbookmark_border
തൃശൂർ: മഴക്കാല പകർച്ചവ്യാധികൾ തടയുന്നതിന് സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ തൃശൂർ ഏറെ പിന്നിൽ. കോർപറേഷൻ, നഗരസഭ, പഞ്ചായത്ത് എന്നിവിടങ്ങളിലെ ഓരോ വാർഡിലും ഒരു ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ ശുചിത്വ സ്ക്വാഡുകൾ ഉണ്ടാക്കി സർവേ നടത്തണമെന്നാണ് സർക്കാർ നിർദേശം. സർവേയുടെ വിവരങ്ങൾ അതതു ദിവസം രേഖപ്പെടുത്താനായി ഇൻഫർമേഷൻ കേരള മിഷൻ ഓരോ തദ്ദേശ സ്ഥാപനത്തിലും ഓരോ വാർഡിലും ഓരോ ഉദ്യോഗസ്ഥനെ നിയമിച്ച് അവരുടെ കീഴിൽ ശുചിത്വ സ്ക്വാഡുകൾ ഉണ്ടാക്കി സർവേ നടത്തും. സർവേയുടെ വിവരങ്ങൾ രേഖപ്പെടുത്താനായി ഇൻഫർമേഷൻ കേരള വിഷൻ പ്രീ മൺസൂർ സർവേ എന്ന വെബ് ബ്ലയിഡ് ആപ്ലിക്കേഷനുമുണ്ട്. ബുധനാഴ്ച വൈകീട്ട് വരെയുള്ള സർവേ റിപ്പോർട്ട് അനുസരിച്ച് കോർപറേഷനിലെ സർവേ വട്ടപ്പൂജ്യമാണ്. കോർപറേഷൻ പരിധിയിലെ വീടുകളുടെ എണ്ണം പോലും നൽകിയിട്ടില്ല. അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് വിവരങ്ങൾ നൽകേണ്ടത്. ജില്ലയിലെ നഗരസഭകളിലെ പ്രവർത്തനങ്ങളും മന്ദഗതിയിലാണ്. ഗുരുവായൂർ, ചാവക്കാട് നഗരസഭകളിൽ മാത്രമാണ് നാമമാത്രമായ പ്രവർത്തനം നടക്കുന്നത്. ചാവക്കാട് 85 വീടുകളിൽ സർവേ നടത്തിയപ്പോൾ ഗുരുവായൂരിൽ 75 എണ്ണത്തിലാണ്. ബാക്കി നഗരസഭകളിൽ സർവേയുടെ പ്രാഥമിക വിവരങ്ങൾ നൽകിയിട്ടില്ല. പഞ്ചായത്തുകളിൽ ശ്രീനാരായണപുരത്ത് രണ്ട് വീടുകളിൽ മാത്രമാണ് സർവേ നടന്നത്. ബാക്കി പഞ്ചായത്തുകളിലെ വിവരങ്ങൾ ലഭ്യമല്ല. പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ മറ്റു ജില്ലകളിൽ പുരോഗമിക്കുമ്പോഴും പതിവു മെല്ലപ്പോക്കാണ് തൃശൂരിലെ തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്നത്. പൊതുവഴികളിൽ മാലിന്യം കുന്നുകൂടിയത് അടിയന്തരമായി നീക്കം ചെയ്യണമെന്ന് നഗരസഭ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരുന്നു. കോർപറേഷൻ പരിധിയിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴും മാലിന്യത്തിെൻറ പിടിയിലാണ്. കർശന നിർദേശം സർക്കുലറായി വരുന്നതല്ലാതെ തുടർപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story