Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:11 AM IST Updated On
date_range 21 Jun 2018 11:11 AM ISTസോപാനത്ത് സമര്‍പ്പിച്ച പണം എടുത്തുമാറ്റിയ കാവല്‍ക്കാരന് സസ്‌പെന്‍ഷന്‍
text_fieldsbookmark_border
ഗുരുവായൂര്‍: ക്ഷേത്രം സോപാനപ്പടിയില്‍ ഭക്തര്‍ സമര്‍പ്പിച്ച പണം എടുത്തുമാറ്റിയ ക്ഷേത്രം കാവല്‍കാരന്‍ എസ്.ടി. ജയകൃഷ്ണനെ ദേവസ്വം ഭരണ സമിതി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഭക്തര്‍ കാണിക്കയര്‍പ്പിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്ന ഭാഗത്ത് മഞ്ഞപ്പട്ടില്‍ പൊതിഞ്ഞ നോട്ടുകെട്ടുകള്‍ ഇരിക്കുന്നത് ക്ഷേത്രം മാനേജര്‍ ആര്‍. സുരേഷിെൻറ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇക്കാര്യം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററെ അറിയിച്ചതിനെ തുടര്‍ന്ന് സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ സോപാനപടിയില്‍ നിന്നും ജയകൃഷ്ണന്‍ പണമെടുത്ത് മാറ്റുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ബുധനാഴ്ച ചേര്‍ന്ന ഭരണസമിതിയോഗം ജയകൃഷ്ണനെ സസ്പെന്‍ഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വിശദ അന്വേഷണത്തിന് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. ശങ്കുണ്ണി രാജയെ ചുമതലപ്പെടുത്തി. എന്നാല്‍ ക്ഷേത്രത്തില്‍ നടന്ന മോഷണ ശ്രമം വകുപ്പുതല നടപടിയില്‍ ഒതുക്കിയാല്‍ പോരെന്നും പൊലീസിന് പരാതി നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story