Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:05 AM IST Updated On
date_range 21 Jun 2018 11:05 AM ISTഅക്ഷര വീടിെൻറ സമർപ്പണം നാളെ
text_fieldsbookmark_border
എരുമപ്പെട്ടി: കായിക താരം ടി.ജെ. ജംഷീലക്കുള്ള അക്ഷര വീടിെൻറ സമർപ്പണം വെള്ളിയാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സംസ്ഥാന വ്യവസായ - കായിക മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയും എം.പിയുമായ ഇന്നസെൻറ് മുഖ്യാതിഥിയാകും. അനിൽ അക്കര എം.എൽ.എ, പത്മശ്രീ ജി. ശങ്കർ, കവി റഫീഖ് അഹമദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് തുടങ്ങിയവർ പങ്കെടുക്കും. മാധ്യമം ദിനപത്രം, സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ, യു.എ.ഇ എക്സേഞ്ച്, എൻ.എം.സി ഗ്രൂപ്പ് എന്നിവയുടെ സംയുക്ത സംരംഭമായ അക്ഷര വീട് പദ്ധതിയിലെ ആറാമത്തെ വീടായ 'ഊ' എന്ന അക്ഷരത്തിലാണ് ജംഷീലക്ക് വീട് നിർമിച്ചിട്ടുള്ളത്. അക്ഷര വീട് പദ്ധതിയിലെ നാലാമത്തെ സമർപ്പണ ചടങ്ങാണ് എരുമപ്പെട്ടിയിലേത്. വീടിെൻറ നിർമാണം മുതൽ അകമഴിഞ്ഞ സഹായങ്ങളാണ് നാട്ടുകാരുടെയും സ്കൂൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഭാഗത്തുനിന്നുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story