Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി റോഡിൽ ടൈല്‍വിരിക്കൽ തുടങ്ങി

text_fields
bookmark_border
തൃശൂര്‍: തകർന്നു കിടക്കുന്ന കെ.എസ്.ആര്‍.ടി.സി -കുളശ്ശേരി റോഡ് നവീകരണം തുടങ്ങി. പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായ ടാർ മുഴുവനായും ഇളക്കിയെടുത്തു. തുടർന്ന് സിമൻറ് ടൈൽ പാകുന്നതിനുള്ള പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. അരികിലെ മണ്ണ് മൂടിയ കാനയും നവീകരിക്കുന്നുണ്ട്. ഇതി​െൻറ ഭാഗമായി റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ക്ഷേത്രത്തോട് ചേർന്നുള്ള റോഡ് വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞ നിലയിലാണ്. മന്ത്രി സുനിൽകുമാറി​െൻറ പ്രാദേശിക വികസനഫണ്ടിൽനിന്ന് 25 ലക്ഷം ചെലവിട്ടാണ് റോഡ് നവീകരണം തുടങ്ങിയത്. 20 ദിവസം കൊണ്ട് നവീകരണം പൂര്‍ത്തീകരിച്ച് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. റോഡ് ആരുടെതെന്ന കോര്‍പറേഷനും-കെ.എസ്.ആര്‍.ടി.സിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അറ്റകുപണി ഇത്രയുംകാലം നീണ്ടുപോയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story