Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:08 AM IST Updated On
date_range 20 Jun 2018 11:08 AM ISTപരിസരവാസികളുടെ സഞ്ചാരം തടഞ്ഞ് കോൺഗ്രസ് നേതാവിെൻറ പറമ്പിലേക്ക് വഴി
text_fieldsbookmark_border
തൃശൂർ: കോൺഗ്രസ് നേതാവിെൻറ പറമ്പിലേക്ക് വഴിയൊരുക്കാൻ, പരിസരവാസികളുടെ സഞ്ചാരം തടസ്സപ്പെടുത്തിയുള്ള കനാൽ ബണ്ട് റോഡിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ കലക്ടറുടെ ഉത്തരവ്. ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനൽ ഓഫിസറോട് നടപടിയെടുക്കാൻ നിർദേശം നൽകി. മാള അന്നമനട പഞ്ചായത്തിലെ 11ാം വാർഡിൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിെൻറ പമ്പ് ഹൗസിൽനിന്ന് മാള-ആലുവ റോഡുമായി ബന്ധിപ്പിക്കുന്ന കനാൽ റോഡാണ് കോൺഗ്രസ് നേതാവിെൻറ അഞ്ചരയേക്കറോളം വരുന്ന പറമ്പിലേക്ക് മാത്രമായി പ്രദേശവാസികളുടെ സഞ്ചാരം തടഞ്ഞ് നിർമിച്ചത്. തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറിയും വയലാർ രവി പക്ഷക്കാരനുമായ നേതാവിെൻറ സഹോദരിയുടെ പേരിലാണ് ഈ ഭൂമി. ഇങ്ങനെ വഴിയൊരുക്കുന്നതിനായി മാള-ആലുവ റോഡുമായി ബന്ധിപ്പിക്കുന്ന കനാൽ റോഡിൽ ഡി.ആർ.കെട്ടിയതിന് മുകളിൽ രണ്ടരയടിയോളം കല്ലുവെച്ച് പൊക്കിയും മറ്റുമാണ് നിർമാണം നടത്തിയത്. കനാലിന് സമാന്തരമായി ക്വാറി വേസ്റ്റിട്ട് സ്ലാബിലൂടെ ഭാരമുള്ള വാഹനങ്ങൾ കയറ്റുന്നതിലൂടെ കാലപഴക്കമുള്ള കനാൽ നശിക്കാനും ആയിരക്കണക്കിന് ആളുകൾ കൃഷിക്കും, കുടിവെള്ള ആവശ്യത്തിനും ഉപയോഗിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തകരാനും ഇടയാക്കുമെന്നും മാത്രമല്ല, പ്രദേശവാസികളുടെ പുരയിടത്തിൽ വെള്ളക്കെട്ടിന് ഇടയാക്കുന്നതായും പ്രദേശവാസികൾ പരാതി പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story