Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:05 AM IST Updated On
date_range 20 Jun 2018 11:05 AM ISTഇനി ഭിന്നശേഷിക്കാരുടെ പഠനം മുടങ്ങില്ല
text_fieldsbookmark_border
തൃശൂർ: യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും യാത്രാമാർഗങ്ങളുടെ അപര്യാപ്തതയും മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിൽ നിന്ന് ഭിന്നശേഷിക്കാർക്ക് സർക്കാറിെൻറ കൈതാങ്ങ്. ഓരോ ജില്ലയിലും ഭിന്നശേഷിക്കാർക്ക് സാക്ഷരത മിഷൻ വഴി തുല്യത പരീക്ഷ എഴുതാനുള്ള എല്ലാ ചെലവും സാമൂഹികനീതി വകുപ്പ് വഴി ലഭ്യമാക്കും. പത്താം ക്ലാസിലും പ്ലസ് വണിലും പ്ലസ് ടുവിലും അഞ്ച് വീതം പേർക്ക് ആദ്യഘട്ടത്തിൽ തുല്യത പരീക്ഷയെഴുതാനുള്ള ചെലവും വഹിക്കും. പത്താം ക്ലാസ് തുല്യത പരീക്ഷക്ക് 2,350 രൂപ, ഹയർസെക്കൻഡറി ഒന്നാം വർഷത്തേക്ക് 2,950 രൂപ, രണ്ടാം വർഷം 1,950 രൂപ ക്രമത്തിലാണ് ഒരാൾക്ക് അനുവദിക്കുക. മൂന്ന് തരത്തിലുമായി 14 ജില്ലകൾക്കായി 6.72 ലക്ഷം രൂപയാണ് അനുവദിച്ചത്. ഓരോ ജില്ലയിലെയും അപേക്ഷകൾ അതാത് ജില്ല സാമൂഹികനീതി ഓഫിസർമാർ വഴിയാണ് സാമൂഹികനീതി ഡയറക്ടറേറ്റിലേക്ക് നൽകേണ്ടത്. വേണ്ടത്ര അപേക്ഷ ലഭിക്കാത്ത സാഹചര്യത്തിൽ സാക്ഷരത മിഷൻ ജില്ലതല ഓഫിസുമായി ബന്ധപ്പെട്ട് അർഹതപ്പെട്ടവരെ കണ്ടെത്തണം. സഹായം ലഭിക്കുന്നതിന് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ല. അപേക്ഷകർ 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ളവായിരിക്കണം. കുടുംബത്തിെൻറ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. ഓരോ ക്ലാസിലും ഒറ്റത്തവണ ധനസഹായത്തിനാണ് അർഹത. 2015ൽ നടത്തിയ സർവേയിൽ സംസ്ഥാനത്ത് 7,93,937 പേർ 22 തരം ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നുവെന്ന് കണ്ടെത്തിയിരുന്നു. അംഗവൈകല്യം മൂലം വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്താനാവാത്തവർക്ക് തുല്യത പരീക്ഷയിലൂടെ സ്വയംപര്യാപ്ത ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story