Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:03 AM IST Updated On
date_range 20 Jun 2018 11:03 AM ISTകാര്‍ഷിക സര്‍വകലാശാലയില്‍ ജീവനക്കാരുടെ ധർണ
text_fieldsbookmark_border
തൃശൂർ: കേരള അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷെൻറ നേതൃത്വത്തില്‍ കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് ധർണ നടത്തി. ചട്ടം ലംഘിച്ച് ജീവനക്കാരെ വിദൂര കേന്ദ്രങ്ങളിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചും, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ സംബന്ധിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മേധാവിയെ മാറ്റി സ്വതന്ത്ര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുമായിരുന്നു ധർണ. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം എം.എം. അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡൻറ് ബി. ഷിറാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.വി. ഡെന്നി, ജനറല്‍ കൗണ്‍സിലംഗം പി.കെ. ശ്രീകുമാര്‍, സി.എച്ച്. മുത്തു, വി.എസ്. സത്യശീലന്‍, എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രേട്ടറിയറ്റംഗം സി. സുജാത, ട്രഷറര്‍ കെ.ആര്‍. പ്രദീഷ്, യൂനിറ്റ് സെക്രട്ടറി കെ.ഐ. നൗഷാദ്, എം.എസ്. നിഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story