Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബശ്രീ അംഗങ്ങളിൽ...

കുടുംബശ്രീ അംഗങ്ങളിൽ നിന്നും പണം തട്ടൽ: യുവതി അറസ്​റ്റിൽ

text_fields
bookmark_border
തൃപ്രയാർ: മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും വായ്പ ശരിയാക്കാമെന്ന് വാഗ്ദാനം നൽകി കുടുംബശ്രീ അംഗങ്ങളിൽ നിന്നും പണം തട്ടുന്ന സംഘത്തിലെ പ്രധാനിയായ യുവതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവത്ര സ്വദേശിനി സജനയാണ് (സജി -26 ) തളിക്കുളത്തു നിന്ന് പൊലീസ് പിടിയിലായത്. കുന്നംകുളം, ഗുരുവായൂർ, തളിക്കുളം എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരെ കബളിപ്പിച്ച് ഇവർ തട്ടിപ്പ ് നടത്തിയതായി പൊലീസ് പറഞ്ഞു. അരലക്ഷം മുതൽ അഞ്ചു ലക്ഷം വരെ വായ്പ വാഗ്ദാനം ചെയ്താണ് സ്ത്രീകളെ വലയിലാക്കുക. ഇൻഷുറൻസ് പരിരക്ഷയായി 700 രൂപയും തുകയുടെ തോതനുസരിച്ച് 10,000 മുതൽ 15,000 രൂപ വരെ ഒരു വർഷത്തെ പലിശയിനത്തിലും ഈടാക്കുകയാണ് തട്ടിപ്പി​െൻറ വഴി. തളിക്കുളത്ത് ഇത്തരത്തിൽ പണം വാങ്ങാനെത്തിയപ്പോഴാണ് പൊലീസി​െൻറ വലയിൽ കുടുങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story