Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:59 AM IST Updated On
date_range 20 Jun 2018 10:59 AM ISTതെരഞ്ഞെടുപ്പ് റദ്ദാക്കൽ: അന്നമനട പഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്
text_fieldsbookmark_border
മാള: അന്നമനട പഞ്ചായത്ത് അഞ്ചാംവാർഡ് ഉപതെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ വാർഡ് അംഗവും വൈസ് പ്രസിഡൻറുമായ കെ.കെ. രവി നമ്പൂതിരിയെ പഞ്ചായത്ത് യോഗത്തിൽ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ബഹളം. പഞ്ചായത്തംഗമായ ടി.വി. ഭാസ്കരനാണ് ക്രമപ്രശ്നം ഉന്നയിച്ചത്. ഇരിങ്ങാലക്കുട അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് ഭരണസമിതി രാജിെവച്ചൊഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർഡിനെ പ്രതിനിധീകരിച്ച് അംഗത്തിന് സമിതിയിൽ ഇരിക്കാൻ അർഹതയിെല്ലന്നും അദ്ദേഹം പറഞ്ഞു. വാർഡ് അംഗത്തിനെ ഇറക്കി വിടണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഇതോടെ യോഗം ബഹളത്തിൽ കലാശിച്ചു. പ്രസിഡൻറും സെക്രട്ടറിയും നൽകിയ മറുപടിയിൽ തൃപ്തരാകാതെ എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. വൈകീട്ട് ടൗണിൽ പ്രകടനം നടത്തി. ടി.വി. ഭാസ്കരൻ, ടി.കെ. ഗോപി, ബേബി പൗലോസ്, ഗീത ഉണ്ണികൃഷ്ണൻ, എസ്. വിജു, പി.കെ. ഉഷ, മിനിതാ ബാബു, ശ്യാമള അയ്യപ്പൻ, ശ്രീദേവി വിജു എന്നിവരാണ് ഇറങ്ങിയത്. എൽ.ഡി.എഫ് നേതാക്കളായ പ്രവീൺ ചന്ദ്രൻ, പി.എ. സുബ്രൻ, പി.എ. അസിസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story