Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:56 AM IST Updated On
date_range 20 Jun 2018 10:56 AM ISTവായനദിനാചരണം
text_fieldsbookmark_border
വടക്കേക്കാട്: പഞ്ചായത്ത് തുടർവിദ്യാകേന്ദ്രവും ഗ്രന്ഥശാലയും സംയുക്തമായി പി.എൻ. പണിക്കർ അനുസ്മരണവും വായനദിനവും സംഘടിപ്പിച്ചു. പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ കെ.സി. ശിവദാസ് 'വായന വർത്തമാനകാലത്തിൽ' വിഷയം അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി മൈക്കിൾ, അഷ്റഫ് പാവൂരയിൽ, പൊതുപ്രവർത്തകരായ എം. ശംസുദ്ദീൻ, ഐ.ബി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ആയുർവേദ ചികിത്സയിൽ 60 വർഷം പിന്നിട്ട ഞമനേങ്ങാട് ബാലൻ വൈദ്യരെ ആദരിച്ചു. പഞ്ചായത്തിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സമ്മാനം നൽകി. പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ, ലൈബ്രേറിയൻ ജയവല്ലി, സാക്ഷരത പ്രേരക് ഷീബ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story