Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവായന ദിനാഘോഷം

വായന ദിനാഘോഷം

text_fields
bookmark_border
ഗുരുവായൂര്‍: ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖനെ ആദരിച്ചു. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി മുഖ്യാതിഥിയായി. ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ എം. വിജയന്‍, കെ.കെ. രാമചന്ദ്രന്‍, ഉഴമലക്കല്‍ വേണുഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍, രാധാകൃഷ്ണന്‍ കാക്കശേരി എന്നിവര്‍ സംസാരിച്ചു. വായന ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. ഗുരുവായൂർ: ഇരിങ്ങപ്പുറം ജി.എൽ.പി വായന പക്ഷാചരണം ഗ്രന്ഥശാല പ്രവർത്തകനുള്ള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ കെ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രദർശനവും രക്ഷിതാക്കൾക്കുള്ള പുസ്തക വിതരണവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. വിവിധ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.വി. അർജുനൻ അധ്യക്ഷത വഹിച്ചു. ടി.ബി. ബാല പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായന കുറിപ്പുകൾക്കുള്ള എഴുത്തുപെട്ടി മാതൃസംഘം പ്രസിഡൻറ് സമീറക്ക് കൈമാറി. പ്രധാനാധ്യാപിക പി. ഗീത, ജോളി ജോൺ എന്നിവർ സംസാരിച്ചു. ഗുരുവായൂർ: തിരുവെങ്കിടം എ.എൽ.പി സ്കൂളിൽ അക്ഷര മരം തീർത്തു. സ്കൂൾ മാനേജർ ഫാ. ജോസ് പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എ.ഡി. സാജു അധ്യക്ഷത വഹിച്ചു. ജൂലി ജോസ്, വി.ജെ. മരിയ, എ.എം. ബീന എന്നിവർ സംസാരിച്ചു. അമ്മ വായന, പുസ്തക ഭിക്ഷ, വായന കുറിപ്പ് മത്സരം എന്നിവ നടന്നു. ഗുരുവായൂർ: ലോകകപ്പ്് ഫുട്ബാളിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ എഴുത്തുകാരെ പരിചയപ്പെടുത്തി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളുടെ വായനാദിനാചരണം. എൻ.എസ്. മാധവ​െൻറ ഹിഗ്വിറ്റ എന്ന കഥയെ പരിചയപ്പെടുത്തി എൻ.സി.സി ഓഫിസർ ലെഫ്. പി.ജെ. സ്‌െറ്റെജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.എസ്. ഷൈലജ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ കെ.വി. സുജ, എൻ.എസ്.എസ് വളൻറിയർമാരായ കെ.ടി. കാവ്യ, എസ്. ഗുരുപ്രസാദ് എന്നിവർ സംസാരിച്ചു. ഹരിതം സഹകരണം ഗുരുവായൂർ: വ്യാപാരി വ്യവസായി സഹകരണ സംഘത്തി​െൻറ 'ഹരിതം സഹകരണം'പദ്ധതി നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. അസി. രജിസ്ട്രാർ കെ.കെ. സത്യഭാമ വൃക്ഷത്തൈ വിതരണം ചെയ്തു. സംഘം പ്രസിഡൻറ് ടി.എൻ. മുരളി അധ്യക്ഷത വഹിച്ചു. റഹ്മാൻ തിരുനെല്ലൂർ, സോണി സതീഷ് എന്നിവർ സംസാരിച്ചു. അധ്യാപക നിയമനം ഗുരുവായൂർ: ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ രേഖകളുമായി 23ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story