Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:51 AM IST Updated On
date_range 20 Jun 2018 10:51 AM ISTവായനദിനം
text_fieldsbookmark_border
ഒല്ലൂര്‍: കോർപറേഷന്‍ ലൈബ്രറി, സെൻറ് മേരീസ് ഹൈസ്‌കൂള്‍, ഒല്ലൂര്‍ പ്രസ് ഫോറം എന്നിവ സംയുക്തമായി ആചരിച്ചു. കൗണ്‍സിലര്‍ സി.പി. പോളി ഉദ്ഘാടനം ചെയ്തു. സെൻറ് മേരിസ് സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ സ്റ്റെല്ലാറോസ് അധ്യക്ഷത വഹിച്ചു. പ്രഫ. ജോര്‍ജ് മേനാച്ചേരി മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ബിന്ദുകുട്ടന്‍, സി.എഫ്. ജെയിംസ്, വി.ജി. ധർമജന്‍, എ.എ. ജോസ്, നീനാ പോള്‍, വി.ജെ. റാഫി, സുരേഷ് എടക്കുന്നി, കെ.എം. ഗോപാൽ എന്നിവര്‍ സംസാരിച്ചു. 'നന്നാക്കിയിട്ടും' നന്നാകാതെ ഒല്ലൂർ റോഡ്; പ്രതിഷേധം കനക്കുന്നു ഒല്ലൂര്‍: വ്യവസായ എസ്േറ്ററ്റ് മുതല്‍ ക്രിസ്റ്റഫര്‍ വരെ തകർന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം കനക്കുന്നു. കുടിവെള്ള പൈപ്പിനായി വെട്ടിപ്പൊളിച്ചതോടെയാണ് റോഡ് തകർന്നത്. ഇവിടെയുള്ള റോഡിലെ കുഴികളിൽവീണ് അപകടം പതിവാണ്. കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട് ഒരാൾ മരിച്ചിരുന്നു. പ്രതിഷേധം ഭയന്ന് കോർപറേഷൻ പലതവണ കുഴിയടക്കാൻ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. ക്വാറി മാലിന്യംകൊണ്ടുള്ള ഈ കുഴിയടക്കൽ തട്ടിപ്പ് മഴ പെയ്താൽ ഒലിച്ചുപോകും. ജൂണില്‍ മൂന്ന് തവണ കുഴിയടച്ചെങ്കിലും ഇപ്പോൾ തകർന്ന് പഴയ പരുവമായി. ഈയടുത്തായി കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കുഴികള്‍ മൂടാന്‍ നിർദേശിച്ചിരുന്നു. ഉടൻ ക്വാറി മാലിന്യംകൊണ്ട് കുഴി മൂടിയെങ്കിലും മഴയിൽ ഒലിച്ച് പോയി. ഇതോടെയാണ് വ്യാപാരികളും വിവിധ രാഷ്ട്രീയപാര്‍ട്ടികളും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇതോടെ ചൊവ്വാഴ്ച രാവിലെ വീണ്ടും കുഴിയടക്കല്‍ ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത മഴയില്‍ ഇതും ഭാഗികമായി ഒലിച്ചുപോയി. ചൊവ്വാഴ്ച കോണ്‍ഗ്രസിെൻറ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ജോസ് വള്ളൂര്‍, ജെയ്ജു സെബാസ്റ്റ്യന്‍, പി.ജി. ബാലന്‍, എം.വി. ജോണി, സന്ദീപ് സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story