Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 5:44 AM GMT Updated On
date_range 19 Jun 2018 5:44 AM GMTമെഡിക്കല്‍ കോളജില്‍ റേഡിയേഷന് യന്ത്രം സ്ഥാപിക്കാൻ ഭരണാനുമതിയായി
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജില്‍ പുതിയ റേഡിയേഷന് യന്ത്രം സ്ഥാപിക്കുന്നതിന് അനുവദിച്ച 3.5 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. 2004ല്‍ സ്ഥാപിച്ച യന്ത്രം ഉപയോഗിച്ചാണ് ഇപ്പോൾ അർബുദ രോഗികള്‍ക്ക് റേഡിയേഷന് നടത്തുന്നത്. നൂറിലേറെ രോഗികള്‍ വരുന്ന മെഡിക്കല്‍ കോളജില്‍ പരമാവധി 40 പേര്‍ക്ക് മാത്രമേ റേഡിയേഷന് നടത്താനാവൂ. ഇത് പലപ്പോഴും പണി മുടക്കുന്നതുകാരണം രോഗികൾക്ക് ബുദ്ധിമുട്ടായിരുന്നു. പദ്ധതി അടിയന്തരമായി നടപ്പാക്കുന്നതിനായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനാണ് ചുമതല നല്‍കിയിരിക്കുന്നതെന്ന് എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story