Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightmethala1

methala1

text_fields
bookmark_border
ബി.ജെ.പി ഹര്‍ത്താൽ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കൊടുങ്ങല്ലൂര്‍: നഗരസഭ പതിനെട്ടാം വാര്‍ഡ്‌ കൗണ്‍സിലർ പാര്‍വതി സുകുമാരനെ മര്‍ദിച്ചെന്ന ആരോപണത്തി‍​െൻറ പേരിൽ കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍ നടത്തിയ ബി.ജെ.പി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സി.പി.എം മേത്തല ലോക്കൽ കമ്മിറ്റി. പാര്‍വതിയും അയല്‍ക്കാരിയായ കോണ്‍ഗ്രസ് പ്രവര്‍ത്തക രേണുകയും തമ്മില്‍ നാളുകളായി വഴി -അതിര്‍ത്തി തര്‍ക്കങ്ങൾ നിലനില്‍ക്കുന്നുണ്ട്. ജനപ്രതിനിധികൾ പല പ്രാവശ്യങ്ങളിലായി ഇടപെട്ട് വിഷയം അവസാനിപ്പിക്കുകയുണ്ടായി. കൗണ്‍സിലർ അവരുടെ അധികാരം ഉപയോഗിച്ച് രേണുകയെയും കുടുംബത്തെയും നിരന്തരം ബുദ്ധിമുട്ടിക്കുകയാണ്. ബി.ജെ.പിക്കാരും കൗണ്‍സിലര്‍ക്ക് വേണ്ടി ഇടപെട്ട് ഈ കുടുംബത്തെ ഭീഷണിപ്പെടുത്തി വരികയാണ്‌. ഇരുവീട്ടുകാരും തമ്മിൽ നടന്ന സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഒരു പങ്കുമില്ല. സത്രീത്വത്തെ അപമാനിച്ച പാർവതി സുകുമാരൻ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്നും പൊലീസ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കെ.എസ്. കൈസാബ്, സി.വി. ഉണ്ണികൃഷ്ണൻ, സി.പി. രമേശൻ, കെ.ബി. മഹേശ്വരി, ഇ.എ. നവാസ്, ടി.എ. സിനിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story