Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅക്ഷ​ര വായനശാലയു​െട...

അക്ഷ​ര വായനശാലയു​െട ആത്മാവായി ശ്രീജിത്ത്​

text_fields
bookmark_border
കൊടുങ്ങല്ലൂർ: എസ്.എന്‍. പുരം പഞ്ചായത്തിലെ മുള്ളന്‍ബസാര്‍ അക്ഷര ഗ്രാമീണ വായനശാല പ്രസിഡൻറായ വി.എസ്.ശ്രീജിത്ത് ഗ്രന്ഥശാല പ്രസ്ഥാനത്തിന് മികച്ച വാഗ്ദാനമാണ്. അതിനുള്ള അംഗീകാരമാണ് ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനായി കൊടുങ്ങല്ലൂര്‍ താലൂക്കിൽ നിന്നും ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടത്. അക്ഷര ഗ്രാമീണ വായനശാല ആറാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ ശ്രീജിത്തിനെ തേടിയെത്തിയ ഇൗ അംഗീകാരം അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ് വായനശാല പ്രവർത്തകരും നാട്ടുകാരും നോക്കിക്കാണുന്നത്. ശ്രീജിത്തി​െൻറ നേതൃത്വത്തിൽ മുപ്പതോളം സജീവ പ്രവർത്തകരാണ് വായനശാലയെ മുന്നോട്ട് നയിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, കലാ - സാംസ്കാരിക സംരംഭങ്ങൾ ബാലവേദി, യുവജനവേദി ,വനിതാവേദി വയോജന വേദി എന്നീ കൂട്ടായ്മകൾ രൂപവത്കരിച്ച് അതതു മേഖലക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുന്ന ശ്രീജിത്തും കൂട്ടരും വായനശാലയെ ഗ്രാമജീവിതത്തി​െൻറ ഭാഗമാക്കുകയാണ്. ലൈബ്രറി കൗൺസിൽ കൊടുങ്ങല്ലൂർ താലൂക്ക് എക്സിക്യൂട്ടിവ് അംഗമായ ശ്രീജിത്ത് താലൂക്കിലെ ഗ്രന്ഥശാല രംഗത്തെ സജീവ സാന്നിധ്യവും പ്രചോദനവുമാണ്. പ്രവർത്തനം നിലച്ച ഗ്രന്ഥശാലകളെ ഉയർത്തിക്കൊണ്ടുവരാനും പല ലൈബ്രറികൾക്ക് സജീവത പകരാനും ശ്രീജിത്തിനായിട്ടുണ്ട്. ആറ് വർഷം കൊണ്ട് വായനശാലക്ക് കെട്ടിടം പണിയുന്നതിന് മൂന്ന് സ​െൻറ് സ്ഥലം സ്വന്തമായി വാങ്ങുവാൻ വായനശാല പ്രവർത്തകർക്കായി . പ്രവർത്തകരുടെ കൈയിൽനിന്നും നാട്ടുകാരിൽനിന്നും സംഭാവനയായും ബാക്കി തുക പൂവത്തുംകടവ് സർവിസ് സഹകരണ ബാങ്കിൽ നിന്നും ഗ്രൂപ് വായ്പ എടുത്തുമാണ് സ്ഥലം വാങ്ങിയത്. വായനശാല പ്രവർത്തകരുടെ വീടുകളിലെ സ്ത്രീകളുടെ പേരിലെടുത്ത വയ്പ അംഗങ്ങൾ സഹകരിച്ചാണ് അടച്ചുപോരുന്നത്. ഇൗ അധ്യന വർഷം നൂറോളം കുട്ടികളെ അംഗങ്ങളാക്കാനുളള പരിശ്രമത്തിലാണ് അക്ഷര പ്രവർത്തകർ. ഇതിനകം 26 പേരെ ചേർത്തുകഴിഞ്ഞു. അക്ഷരഗ്രാമീണ വായനശാലയുടെ സജീവ പ്രവർത്തകരെല്ലാം യുവക്കളായതുകൊണ്ടുതന്നെ ഇത്തരം അംഗീകാരങ്ങൾ കരുത്തുനൽക്കുന്നതായി ശ്രീജിത്ത് പറഞ്ഞു. വായനപക്ഷാചരണത്തിന് തുടക്കം കുറിക്കുന്ന 19ന് രാവിലെ 10ന് തൃശൂര്‍ മോഡല്‍ ബോയ്സ് സ്കൂളില്‍ നടക്കുന്ന ജില്ലതല ഉദ്ഘാടനയോഗത്തില്‍ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനായി തിരഞ്ഞെടുത്ത വി .എസ് .ശ്രീജിത്തിനെ ആദരിക്കും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story