Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:02 AM IST Updated On
date_range 19 Jun 2018 11:02 AM ISTപൊയ്യ ഗ്രന്ഥശാലക്ക് യുവ രക്തം
text_fieldsbookmark_border
മാള: പൊയ്യ പഞ്ചായത്തിെൻറ വായനാലോകത്തിന് എഴുപത്തൊമ്പതാണ്ട് പ്രായം. കൊച്ചി-തിരുവിതാംകൂർ ഭരണകാലത്ത് നിലവിലുള്ള പൊയ്യ ഗ്രന്ഥശാലക്ക് 79 തികയുകയാണ്. പൊയ്യ -പൂപ്പത്തി പഞ്ഞിക്കാരൻ കുടുംബം അനുവദിച്ചു നൽകിയ കെട്ടിടത്തിൽ അടുക്കും ചിട്ടയോടും കൂടി ഇന്നും ഈ ഗ്രന്ഥശാല പ്രവർത്തിക്കുന്നു. പതിനായിരത്തിലധികം പുസ്തക ശേഖരമുണ്ട് ഈ സർക്കാർ അംഗീകൃത വായനശാലക്ക്. ആയിരത്തിലധികമാണ് വായനക്കാർ. കൃത്യമായ സമയനിഷ്ഠയുണ്ട്. ഞായർ മാത്രമാണ് സമയത്തിൽ മാറ്റം. തിങ്കളാഴ്ച മുടക്കം. പൂപ്പത്തി സ്വദേശികളാണ് ഭാരവാഹികൾ. രാജീവ് നമ്പീശൻ പ്രസിഡൻറും, അനിൽകുമാർ സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു. ഗീത മനോഹർ എന്ന വനിതയാണ് ലൈബ്രേറിയൻ. വായനശാലയുടെ ആഭിമുഖ്യത്തിൽ നിരവധി പൊതുപരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. തലമുറകളുടെ ജീവിതഗന്ധമുള്ള ചരിത്രം ഉറങ്ങികിടക്കുന്ന വായനശാല പൂപ്പത്തി ഗ്രാമത്തിെൻറ പൈതൃകസ്വത്ത് കൂടിയാണ്. കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുകയാണ് ഈ വായനശാലയെ ഇന്നിെൻറ തലമുറ. ഫോട്ടോ പൊയ്യ ഗ്രാമീണ ലൈബ്രറിയിലെ പതിനായിരത്തിലധികം വരുന്ന പുസ്തക ശേഖരം പൊയ്യ ഗ്രാമീണ വായനശാല കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story