Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത അതോറിറ്റിക്ക്...

ദേശീയപാത അതോറിറ്റിക്ക് പൊലീസിെൻറ നോട്ടീസ്

text_fields
bookmark_border
തൃശൂർ: ദേശീയപാത മണ്ണുത്തി ബൈപാസ് മുതൽ മുടിക്കോട് വരെയുള്ള പാതയിൽ രൂപപ്പെട്ട കുഴികൾ ഉടൻ അടക്കാനും സിഗ്നൽ ലൈറ്റുകൾ ബോർഡുകൾ എന്നിവ സ്ഥാപിക്കാനും ദേശീയപാത നിർമാണം ഉടൻ പൂർത്തീകരിക്കാനും ആവശ്യപ്പെട്ട് . ദേശീയപാതയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് റോഡിൽ സംഭവിക്കുന്ന വാഹനാപകടങ്ങളുടെ ഉത്തരവാദിത്തം അതോറിറ്റിക്കായിരിക്കുമെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്നും മണ്ണുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഡി. ശിൽപ നൽകിയ നോട്ടീസിൽ വ്യക്തമാക്കി. ദേശീയപാത നിർമാണത്തിലെ അപാകതകൾ മൂലം വാഹനപാകടങ്ങൾ ചൂണ്ടിക്കാണിച്ച് നേർക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി.സതീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റിക്ക് നോട്ടീസ് അയച്ചത്. മണ്ണുത്തി ബൈപാസ് മുതൽ മുടിക്കോട് വരെയുള്ള ഭാഗം പണി പൂർത്തീകരിക്കാത്തതിനാലും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളതിനാലും ദിശാസൂചിക ബോർഡുകളും സിഗ്നൽ ലൈറ്റുകളും വഴിയോര ലൈറ്റുകളും സ്ഥാപിക്കാത്തതിനാലും മണ്ണുത്തി മുതൽ മുടിക്കോട് വരെയുള്ള പാതയിൽ മണ്ണുത്തി ഫാം പടി, വെട്ടിക്കൽ, മുളയം റോഡ് ജങ്ഷൻ, തോട്ടപ്പടി, ആറാംകല്ല് എന്നിവിടങ്ങളിൽ വാഹനാപകടങ്ങൾ വർധിച്ചുവരുന്നുവെന്ന് പരാതികളുടെയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിലാണ് നോട്ടീസെന്ന് പൊലീസ് വ്യക്തമാക്കി. ദേശീയപാതയിലെ കുഴികൾ ഉടൻ ടാർ ചെയ്ത് ശരിയാക്കുന്നതിനും പ്രധാനപ്പെട്ട എല്ലാ ജങ്ഷനുകളിലും സിഗ്നൽ ലൈറ്റുകളും ദിശാസൂചിക ബോർഡുകളും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ലൈറ്റുകൾ ഘടിപ്പിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി ഒരുക്കാനും നിർദേശിച്ച നോട്ടീസിൽ മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മണ്ണുത്തി ഫാംഫടി, മുളയം റോഡ്, വെട്ടിക്കൽ, തോട്ടപ്പടി, ആറാംകല്ല് തുടങ്ങിയ ഭാഗങ്ങൾ കടന്നു പോകുന്ന പാതയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് മൂലമുള്ള എല്ലാ വാഹനാപകടങ്ങൾക്കും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കി നിയമനടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story