Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:11 AM IST Updated On
date_range 17 Jun 2018 11:11 AM ISTചെറിയ പെരുന്നാൾ ആഘോഷിച്ചു
text_fieldsbookmark_border
തൃശൂർ: മാസം നീണ്ട വ്രതാനുഷ്ഠാനത്തിൽ ത്യാഗത്തിലും തിരസ്ക്കരണത്തിലും സ്ഫുടം ചെയ്ത മനസ്സും ശരീരവുമായും രാപകൽ പ്രാർഥനയുടെയും സദ്കർമങ്ങളുടെയും പുണ്യവുമായും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കരുതെന്ന ചിന്തയോടെ ഫിത്വ്ർ സകാത്ത് വിതരണത്തിൽ നാട് മുഴുകി. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സുഗന്ധം പൂശിയും വിശ്വാസികൾ പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി. നമസ്‌ക്കാരശേഷം പരസ്പരം ആലിംഗനം ചെയ്ത് ഈദ് ആശംസകള്‍ കൈമാറി. മധുരപലഹാരം വിതരണം ചെയ്ത് സന്തോഷം പങ്കുവെച്ചു. മരിച്ചുപോയ ബന്ധുമിത്രാദികളുടെ ഖബറിടങ്ങളില്‍ പ്രാർഥന നടത്തി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിച്ച് സ്നേഹവും സൗഹാർദവും കൈമാറി. ഹിറാ മസ്ജിദിെൻറ ആഭിമുഖ്യത്തിൽ തൃശൂര്‍ ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റി സിറ്റി സെൻറർ ഇൗദ്ഗാഹിൽ സംഘടിപ്പിച്ച പെരുന്നാള്‍ നമസ്‌കാരത്തിന് തൃശൂര്‍ ഹിറാമസ്ജിദ് ഇമാം മുനീര്‍ വരന്തരപ്പിള്ളി നേതൃത്വം നല്‍കി. ഖുർആെൻറ കേന്ദ്ര കഥാപാത്രമായ മനുഷ്യനുവേണ്ടി വിശ്വാസികൾ നിലകൊള്ളണമെന്നും ജീവനും മനുഷ്യാവകാശത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്തണമെന്നും അദ്ദേഹം ഇൗദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു. തൃശൂർ ചെട്ടിയങ്ങാടി ഹനഫി ജുമാമസ്ജിദിൽ ഇമാം പി.കെ. ഇബ്രാഹിം ഫലാഹി നേതൃത്വം നൽകി. പള്ളി നിറഞ്ഞ് ജനക്കൂട്ടം പുറത്തേക്കൊഴുകി. ശക്തന്‍തമ്പുരാന്‍ എം.ഐ.സി. മസ്ജിദില്‍ മുഹമ്മദ് ഫൈസി ഓണമ്പിള്ളി, കൊക്കാലെ ജുമാമസ്ജിദിൽ ഹാഫിദ് ഹസൻ സഖാഫി, കൂർക്കഞ്ചേരി ജുമാമസ്ജിദിൽ റഷീദ് ഫൈസി, വടൂക്കര ജുമാമസ്ജിദിൽ ഹംസ മുസ്ലിയാർ, കാളത്തോട് ജുമാമസ്ജിദിൽ അനസ് റഹ്മാൻ, ഒളരി ജുമാമസ്ജിദിൽ സുധീർ സഖാഫി, പാമ്പൂർ ജുമാമസ്ജിദിൽ സിറാജുദ്ദീൻ അഷ്റഫി, പാട്ടുരായ്ക്കൽ ജുമാമസ്ജിദിൽ ശറഫുദീൻ അൽഹസനി, തോപ്പ് തിരുവാണിക്കാവ് ജുമാമസ്ജിദിൽ കബീർ സുഹ്രി, മുല്ലക്കര ജുമാമസ്ജിദിൽ ഷൗക്കത്തലി സഖാഫി, കൃഷ്ണാപുരം ജുമാമസ്ജിദിൽ പി.എം. മുസ്തഫ റഹ്മാനി എന്നിവരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story