Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:11 AM IST Updated On
date_range 17 Jun 2018 11:11 AM ISTകിണറ്റിൽ വീണ് മരണം; കൊലപാതകമെന്ന് ബന്ധുക്കൾ
text_fieldsbookmark_border
തൃശൂര്‍: മുണ്ടത്തിക്കോട് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് കുടുംബം രംഗത്ത്. പരാതിയുമായി ചെന്ന കുടുംബത്തോട് മെഡിക്കല്‍ കോളജ് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപം. കഴിഞ്ഞ മാസം 20നാണ് പട്ട്യാത്ത് വീട്ടില്‍ സൂര്യൻ (29) എന്നയാളെ കാണാതായത്. മുളങ്കുന്നത്തുകാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും, എസ്.ഐയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്ന് പിതാവ് ഇമ്പസാഗരന്‍ പറയുന്നു. പിറ്റേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെ വീടിനു ദൂരെമാറിയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണറ്റില്‍നിന്നാണ് യുവാവിെൻറ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കു ശേഷം മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസ് ധിറുതി കൂട്ടിയെന്നും മരണം സ്വാഭാവികമാണെന്നും പൊലീസ് കുടുംബത്തെ ധരിപ്പിച്ചതായി പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോൾ അപമര്യാദയായി പെരുമാറിയെന്നും യുവാവിനെക്കുറിച്ച് മറ്റു ചില കാര്യങ്ങളാണ് പൊലീസ് പറഞ്ഞതെന്നും കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ ആഴത്തിലുള്ള ആന്തരിക ക്ഷതം ഏറ്റിട്ടുള്ളതായി വ്യക്തമാണ്. ഈ പശ്ചാത്തലത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസില്‍ വിശ്വാസമില്ലെന്നും കുടുംബം പറഞ്ഞു. ബി.എം.എസ് യൂനിയനില്‍പ്പെട്ട സൂര്യന്‍ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കമീഷണർ യതീഷ് ചന്ദ്രക്ക് പരാതി നൽകി. യുവാവിെൻറ മരണം കൊലപാതകമാണെന്നും ഇതിലെ പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് എ.നാഗേഷ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബി.ജെ.പി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story