Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസിെൻറ ആശയ വിനിമയം...

പൊലീസിെൻറ ആശയ വിനിമയം ഇനി ഡിജിറ്റലിൽ

text_fields
bookmark_border
തൃശൂർ: പൊലീസി​െൻറ ആശയ വിനിമയം ഇനി 'ഡിജിറ്റലിൽ'. ഒരാൾക്കുള്ള സന്ദേശം ചുറ്റുമുള്ളവർ കേൾക്കുകയും നിരന്തരം തകരാറിലാവുകയും ചെയ്യുന്ന പഴഞ്ചന്‍ വയര്‍ലെസ് സെറ്റുകള്‍ക്ക് പകരമാണ് ഡിജിറ്റൽ വയർലെസ് സെറ്റുകൾ നൽകിയത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ കമ്യൂണിക്കേഷൻ (ഡി.എം.ആര്‍ കമ്യൂണിക്കേഷൻ) ഉപകരണങ്ങൾ പരിശോധിക്കുക. മോട്ടറോള അടക്കമുള്ള കമ്പനികളാണ് നിർമാതാക്കൾ. സംസ്ഥാനത്ത് ആദ്യമായി പുതിയ ഡിജിറ്റൽ വയർലെസ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് തൃശൂർ ജില്ലയിലാണ്. തൃശൂർ ട്രാഫിക് സ്റ്റേഷനിൽ 30 പുതിയ ഡിജിറ്റൽ സെറ്റാണ് നൽകിയത്. മൊബൈൽ ഫോണുകളോട് സാദൃശ്യമുള്ള ഡിസ്പ്ലേയും കീപാഡും സഹിതമുള്ളതാണ് ഡിജിറ്റൽ വയർലെസ് ഹാൻഡ് സെറ്റ്. സംവിധാനം പൂർണ വിജയമാണെന്ന് അധികൃതർ അറിയിച്ചു. തൃശൂര്‍ ജില്ലയിൽ പൂർണമായും പാലക്കാട്, ഇടുക്കി ജില്ലകളിൽ ഭാഗികമായുമാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. പിന്നീട് വ്യാപിപ്പിക്കും. പൊലീസിനെ ആധുനികവത്കരിക്കുന്നതി​െൻറ ഭാഗമായാണ് പുതിയ സംവിധാനം വരുന്നത്. കുറ്റാന്വേഷണത്തിന് ഏറെ സഹായകരമാവുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിലവിലുള്ള അനലോഗ് സംവിധാനം പുറത്ത് നിൽക്കുന്നവർക്കുൾപ്പെടെ കേൾക്കാനാവുന്നതും ബാറ്ററി ചാർജ് നിൽക്കാൻ ശേഷിയില്ലാത്തതുമായിരുന്നു. ഡി.എം.ആര്‍ കമ്യൂണിക്കേഷനില്‍ ഏത് ഉദ്യോഗസ്ഥനുള്ളതാണോ സന്ദേശം അയാൾക്ക് മാത്രമെ കേൾക്കാനാവൂ. മൊബൈല്‍ ഫോണിലേതുപോലെ വ്യക്തതയുമുണ്ടാവും. മാത്രവുമല്ല, ഈ സെറ്റ് ഇരിക്കുന്ന സ്ഥലം ജി.പി.എസ് സംവിധാനത്തിലൂടെ കണ്ടെത്താനാകും. വാഹനത്തിൽ വെച്ചുള്ള ഉദ്യോഗസ്ഥരുടെ രഹസ്യസംഭാഷണങ്ങളും ഇവൻ പിടിച്ചെടുക്കും. ഇപ്പോള്‍ ട്രാഫിക്കിനും ക്രമസമാധാനത്തിനും മറ്റു വിഭാഗങ്ങള്‍ക്കുമെല്ലാം പ്രത്യേകം ചാനൽ ഫ്രീക്വന്‍സികളാണ് ഉപയോഗിക്കുന്നത്. ഫ്രീക്വന്‍സിക്കായി ആറു കോടിയോളം രൂപ പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാറിനു നല്‍കേണ്ടി വരുന്നു. പുതിയ സംവിധാനം വരുന്നതോടെ ഇത് ഗണ്യമായി കുറക്കാനാവും. ഓരോ തസ്തികയിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായി സംസാരിക്കുന്നതിനും ഡി.എം.ആര്‍ കമ്യൂണിക്കേഷനില്‍ സംവിധാനമുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു പോലെ ഫോട്ടോ എടുക്കാനും എസ്.എം.എസ് അയക്കാനും ഗ്രൂപ് കോളിനും ഡി.എം.ആര്‍ കമ്യൂണിക്കേഷനില്‍ സംവിധാനമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story