Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2018 11:11 AM IST Updated On
date_range 15 Jun 2018 11:11 AM ISTജില്ല പഞ്ചായത്ത് യോഗത്തിൽ അംഗത്തിെൻറ കുത്തിയിരിപ്പ്
text_fieldsbookmark_border
തൃശൂർ: തീരദേശവാസികളോടുള്ള ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ അവഗണനക്കെതിരെ കുത്തിയിരുന്ന് പ്രതിഷേധം. ജില്ല പഞ്ചായത്ത് യോഗം ചേരുേമ്പാൾ തൃപ്രയാറിൽനിന്നുള്ള അംഗം ശോഭ സുബിനാണ് പ്രതിഷേധിച്ചത്. ജില്ല പഞ്ചായത്ത് ഭരണസമിതി നിലവിൽവന്ന് മൂന്നുവർഷം തികയാറായിട്ടും ഒരു പദ്ധതി പോലും തീരദേശ മേഖലക്ക് പ്രഖ്യാപിച്ചിട്ടിെല്ലന്ന് ശോഭ സുബിൻ ആരോപിച്ചു. ജില്ല പഞ്ചായത്തിലെ ആറംഗങ്ങൾ തീരദേശ മേഖലയിൽനിന്നാണ്. മുനമ്പം നിവാസികളുടെ ആശ്രയമായ ജങ്കാർ രണ്ടുമാസം മുടങ്ങി. ഓഖി ദുരിതാശ്വാസ മേഖലയിലേക്ക് ഒരു സഹായവും എത്തിക്കാൻ ജില്ല പഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്നും ശോഭ സുബിൻ പറഞ്ഞു. വിഷയത്തിൽ ഉടൻ ഇടപെടാമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് ഇ. വേണുഗോപാല മേനോൻ, ഇ.എ. ഓമന, കെ. ജയശങ്കർ, നിർമൽ പാത്താടൻ എന്നിവരും വിഷയത്തിൽ ഇടപെട്ടു. കര്‍ഷകരുടെ പ്രതിസന്ധി: സര്‍ക്കാറിനെ സമീപിക്കും -ജില്ല പഞ്ചായത്ത് ജില്ലയിലെ നെല്‍കര്‍ഷകര്‍ സംഭരിച്ച കെട്ടിക്കിടക്കുന്ന നെല്ല് ഏറ്റെടുക്കാന്‍ സര്‍ക്കാറിനെ സമീപിക്കാൻ ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ സംഭരിച്ച നെല്ല് മാസങ്ങളായി കെട്ടിക്കകിടക്കുകയാണെന്നും ഇത് കൃഷി മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചതിനെത്തുടർന്നാണ് തീരുമാനം. വൈദ്യുതി തടസ്സം വ്യാപകമായ സാഹചര്യത്തില്‍ അടിയന്തര നടപടി കൈക്കൊള്ളാൻ തീരുമാനിച്ചു. ഓഖി ദുരിതാശ്വാസമായി ജില്ലയിലെ കടലോര മേഖലയിലുള്ളവര്‍ക്ക് ഒരു കോടി ലഭ്യമാക്കണമെന്ന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അറിയിച്ചു. കഴിമ്പ്രം ബീച്ചിെൻറ അടിസ്ഥാന വികസന നിര്‍മാണ പ്രവൃത്തികള്‍ കോസ്റ്റ്ഫോര്‍ഡിനെ ഏല്‍പിക്കുന്നത് അംഗീകരിച്ചു. അളഗപ്പനഗര്‍ പഞ്ചായത്തിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയുടെ വാടക കുടിശ്ശിക അടക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്തും അളഗപ്പനഗര്‍ പഞ്ചായത്തും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ നിയേമാപദേശം തേടും. ജില്ല പഞ്ചായത്തിെൻറ 2017-'18ലെ വാര്‍ഷിക ധനകാര്യ പത്രിക വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. 14.26 കോടി രൂപ മുന്‍ബാക്കിയും 90.77 കോടി രൂപ ആകെ വരവും 69.96 കോടി രൂപ ചെലവും 20.81 കോടി രൂപ നീക്കിയിരിപ്പുമുള്ള ധനകാര്യ പത്രിക യോഗം അംഗീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ജെ. ഡിക്‌സണ്‍, മഞ്ജുള അരുണന്‍, പത്മിനി, ജെന്നി, ജില്ല പഞ്ചായത്ത് സെക്രട്ടറി ടി.എസ്. മജീദ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story