Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2018 11:17 AM IST Updated On
date_range 13 Jun 2018 11:17 AM ISTകോർപറേഷൻ വളഞ്ഞ വഴിക്ക് പോയാൽ ഫലമുണ്ടാവില്ല -എം.പി
text_fieldsbookmark_border
തൃശൂർ: സ്ഥലം എം.പിയെ ഒഴിവാക്കിയും എം.പിയെയും എം.എൽ.എയെയും പഴിച്ചും കാര്യങ്ങൾ നോക്കാൻ നടത്തുന്ന തൃശൂർ കോർപറേഷന് സി.എൻ. ജയദേവൻ എം.പിയുടെ ഉപദേശം. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് നഗരത്തിൽ നടക്കേണ്ട കാര്യങ്ങളിൽ സ്ഥലം എം.പിയെ ഒഴിവാക്കി വളഞ്ഞ വഴിക്ക് പോയിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. എം.പി ഫണ്ടിൽനിന്ന് കോർപറേഷന് നേരിട്ട് എന്തെങ്കിലും നൽകേണ്ട ആവശ്യമില്ലെന്നും നഗരത്തിലെ വിവിധ വികസന പ്രവൃത്തികൾക്ക് അനുവദിക്കുന്ന ഫണ്ട് ഫലത്തിൽ കോർപറേഷനു കൂടി പ്രയോജനമാണെന്നും അദ്ദേഹം പറഞ്ഞു. എം.പിഫണ്ട് വിനിയോഗത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവാൻജി മേൽപാലത്തിെൻറ അപ്രോച്ച് റോഡ് നിർമാണത്തിന് തുടക്കത്തിൽ എം.പിയോട് കോർപറേഷൻ സഹായം ചോദിച്ചില്ല. തറക്കല്ലിടൽ ചടങ്ങിലാണ് അേതപ്പറ്റി പറഞ്ഞത്. അതിനുവേണ്ട ഫണ്ട് കോർപറേഷെൻറ പക്കൽ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. പട്ടാളം റോഡ് വികസനവുമായി ബന്ധപ്പെട്ട് പോസ്റ്റ് ഒാഫിസ് കെട്ടിടത്തിെൻറ കാര്യം വിശദീകരിക്കുേമ്പാഴാണ് 'വളഞ്ഞ വഴി' പരാമർശിച്ചത്. ഇൗ വിഷയത്തിൽ തന്നെ സഹകരിപ്പിക്കാൻ ഒരു ഘട്ടം വരെ കോർപറേഷൻ തയാറായിരുന്നില്ല. പോസ്റ്റ് ഒാഫിസ് കെട്ടിടം പൊളിക്കുന്ന കാര്യത്തിൽ കേന്ദ്രമന്ത്രിയെ കാണാൻ രാജൻ പല്ലൻ മേയറായിരുന്ന സമയത്ത് പി.സി. ചാക്കോ എം.പിയെക്കൂടി കൂട്ടാൻ ഡൽഹിയിൽ എ.െഎ.സി.സി ഒാഫിസിലെത്തി. താൻ ഏറെ കാത്തിരുന്നിട്ടും മേയറെ കാണാതെ നാട്ടിലേക്ക് മടങ്ങി. മേയർ കേന്ദ്രമന്ത്രിയെ കണ്ടെങ്കിലും സ്ഥലം എം.പിക്കൊപ്പം വരാൻ നിർദേശിച്ചു. പി.സി. ചാക്കോ എം.പിയും അതേ ഉപദേശമാണ് കൊടുത്തത്. ഇത് കേന്ദ്രമന്ത്രിമാർ തുടരുന്ന രീതിയാണ്. അക്കാര്യം കോർപറേഷൻ മനസ്സിലാക്കണം. മുൻ ധാരണയനുസരിച്ച് പോസ്റ്റ് ഒാഫിസിനു വേണ്ടി കോർപറേഷൻ നിർമിച്ച കെട്ടിടം അപര്യാപ്തമാണെന്നും മറ്റുമുള്ള ചില തടസ്സവാദങ്ങൾ തപാൽ വകുപ്പ് ഉന്നയിച്ചതായി മനസ്സിലാക്കിയിരുന്നു. ഇപ്പോൾ തടസ്സങ്ങളെല്ലാം നീങ്ങിയെന്ന് കേൾക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും എം.പി പറഞ്ഞു. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ മുല്ലക്കരയിൽ അടിപ്പാത നിർമിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. ഇപ്പോൾ ഗോവയിൽ നടക്കുന്ന അതോറിറ്റിയുടെ യോഗത്തിൽ ഇതിൽ തീരുമാനം ഉണ്ടാവുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തന്നെ അറിയിച്ചത്. താൻ അടിപ്പാതക്ക് ശിപാർശ ചെയ്തിരുന്നു. എന്നാൽ, ദേശീയപാത അതോറിറ്റി അവിടെ 'ടി' ജങ്ഷൻ മതിയെന്ന നിലപാടിലാണ്. ഇതിനെതിെര സമരസമിതി ഹൈകോടതിയെ സമീപിച്ചു. തീരുമാനം അതോറിറ്റിക്ക് വിടുകയാണ് കോടതി ചെയ്തത്. ദേശീയപാതയുടെ പ്രവൃത്തി തടസ്സപ്പെടാതിരിക്കാനാണ് നടുവിൽ ഒഴിച്ചിട്ട് സർവിസ് േറാഡുകളുടെ നിർമാണം നടത്തുന്നതെന്നും എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story