Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 11:23 AM IST Updated On
date_range 12 Jun 2018 11:23 AM ISTഡാമുകളിൽ മുൻ വർഷത്തിെൻറ മൂന്നിരട്ടി നിറവ്
text_fieldsbookmark_border
തൃശൂർ: മൺസൂണിെൻറ ആദ്യഘട്ടത്തിലെ ഉശിരൻ മഴയിൽ കോളടിച്ച് ജില്ല. തിങ്കളാഴ്ച വരെ ജില്ലയിൽ ലഭിച്ചത് 228.4 മി.മീറ്റർ. ജില്ലയിലെ ഡാമുകളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വെള്ളമാണ് ഈ മഴയിൽ ലഭിച്ചത്. പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. കനത്ത മഴയെത്തുടർന്ന് പെരിങ്ങൽക്കുത്ത് ഡാം തുറന്നു. പീച്ചിയിൽ തിങ്കളാഴ്ചയിലെ കണക്കനുസരിച്ച് 12.691 ദശലക്ഷം ഘനമീറ്ററാണ് വെള്ളം. 67.66 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ജൂൺ 11ലെ കണക്കുപ്രകാരം 4.603 ദശലക്ഷം ഘനമീറ്ററായിരുന്നു വെള്ളം. 63.08 മീറ്ററാണ് ജലനിരപ്പ്. വാഴാനിയിൽ കഴിഞ്ഞവർഷം 1.89 ദശലക്ഷം ഘനമീറ്ററായിരുന്നു വെള്ളം. 46.45 മീറ്ററായിരുന്നു ജലനിരപ്പ്. ഈ വർഷം 4.44 ദശലക്ഷം ഘനമീറ്ററാണ് വെള്ളം. 50.15 മീറ്ററാണ് ജലനിരപ്പ്. ചിമ്മിനി ഡാമിൽ കഴിഞ്ഞവർഷം 4.62 ദശലക്ഷം ഘനമീറ്ററായിരുന്നു വെള്ളം. 41.99 മീറ്ററാണ് ഉയരം. ഈ വർഷം 20.56 ദശലക്ഷം ഘനമീറ്ററാണ് വെള്ളം. 51.28 മീറ്ററാണ് ഉയരം. പൂമല, പത്താഴക്കുണ്ട്, അസുരൻകുണ്ട് ഡാമുകളിലും മുൻവർഷങ്ങളിലെ ഇതേ കാലത്തുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികമാണ് ജലനിരപ്പ്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് ഇത്രയും മഴ ലഭിക്കുന്നത്. 238.2 മി.മീറ്റർ മഴയായിരുന്നു ഈ സമയത്ത് ലഭിക്കേണ്ടിയിരുന്നതെന്നും ഇതനുസരിച്ച് ജില്ലയുടെ മഴയുടെ അളവ് നാല് മി.മീറ്ററോളം കുറവെന്നുമാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story