Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്തദാന സേനയുമായി...

രക്തദാന സേനയുമായി ഡി.സി.സി

text_fields
bookmark_border
തൃശൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി രക്തദാന സേന രൂപവത്കരിക്കുന്നു. ഡി.സി.സിയുടെ കീഴിലുള്ള 'ടാസ'യുടെ നേതൃത്വത്തിലാണ് 'ജീവൻ രക്ഷിക്കാൻ രക്തസമർപ്പണം' പദ്ധതി. രക്തം ദാനം ചെയ്യാൻ സന്നദ്ധതയുള്ള 50,000 രക്തദാതാക്കളുടെ പട്ടിക ഇൗ മാസം 14ന് പ്രസിദ്ധീകരിക്കും. ഡി.സി.സി ഓഫിസിലെ ലൈബ്രറിയിൽ രക്തദാതാക്കളുടെ ഡയറക്ടറി സൂക്ഷിക്കും. ജില്ലയിൽ എവിടെ നിന്നും 24 മണിക്കൂറും വിളിക്കാനുള്ള സൗകര്യമുണ്ട്. 14ന് രാവിലെ ഒമ്പതിന് ഡി.സി.സി ഓഫിസിൽ ബോധി ഇന്ത്യ, ഐ.എം.എ എന്നിവയുടെ സഹകരണത്തോടെ രക്തഗ്രൂപ്പ് നിർണയവും രക്തദാനവും നടക്കും. രക്തദാന സേനയിൽ അംഗമാകാൻ താൽപര്യമുള്ളവർ 9745509466, 8281318845 നമ്പറുകളിൽ വിളിക്കണമെന്ന് ടാസ ചെയർമാൻ കെ. അജിത്കുമാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story