Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫ്ലക്സ് വെക്കാനല്ല,...

ഫ്ലക്സ് വെക്കാനല്ല, പ്രകൃതി സംരക്ഷിക്കാനാണ് എ പ്ലസ്

text_fields
bookmark_border
തൃശൂർ: 'എ പ്ലസി​െൻറയും അനുമോദനത്തി​െൻറയും പേരിൽ ആരും ഫ്ലക്സ് വെക്കരുത്...' ഒരു കൂട്ടം വിദ്യാർഥികൾ ഇൗ അഭ്യർഥനയുമായി തെരുവിലേക്കും വിദ്യാലയങ്ങളിലേക്കും ഇറങ്ങുകയാണ്. അരിമ്പൂർ പാഠശാല പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിലാണ് ഫ്ലക്സിനെതിരെ കാമ്പയിൻ തുടങ്ങുന്നത്. എ പ്ലസി​െൻറയും ഉന്നത വിജയത്തി​െൻറയും പേരിൽ തെരുവുകളിൽ ഉയരുന്ന ഫ്ലക്സുകൾ പരിസ്ഥിതിക്ക് നാശമുണ്ടാക്കുമെന്നും മണ്ണിനെ വിഷമയമാക്കരുതെന്നും വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ കാമ്പയിനിൽ ആവശ്യപ്പെടുന്നു. അർബുദ നിർണയ ക്യാമ്പുകളും അവയവദാന പ്രചാരണങ്ങളും കൊണ്ട് ഇത് നേരിടാനാവില്ല. വരാൻ പോകുന്ന പാരിസ്ഥിതിക ദുരന്തം നേരിടാൻ വിദ്യാർഥികൾ മുൻകൈയെടുക്കണമെന്ന് കാമ്പയി​െൻറ ഭാഗമായി വിദ്യാർഥികൾ തയാറാക്കിയ ലഘുലേഖയിൽ പറയുന്നു. 15ന് തൃശൂരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന ഒത്തുകൂടലിൽ കാമ്പയി​െൻറ തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ ഹരിത, ഊർജ ക്ലബ് അംഗങ്ങൾ, എൻ.എസ്.എസ് അംഗങ്ങൾ എന്നിവരും പരിസ്ഥിതി ശാസ്ത്രജ്ഞരും എഴുത്തുകാരുമെല്ലാം ഒത്തുകൂടലിൽ പെങ്കടുക്കുമെന്നും സംഘാടകർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story