Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും കനത്ത നാശം

text_fields
bookmark_border
ഇരിങ്ങാലക്കുട: പലയിടത്തും മരങ്ങള്‍ കടപുഴകി ഗതാഗതവും വെദ്യുതിയും തടസ്സപ്പെട്ടു. കെല്ലാട്ടി അമ്പലമുറ്റത്തെ ആല്‍മരം കടപുഴകി ഗുരുമന്ദിരത്തിന് മുകളിൽ വീണു. മന്ദിരത്തിന് മുന്നിലെ കൊടിമരം ചരിഞ്ഞുവീഴാറായി. സി.സി ടി.വി സര്‍ക്യൂട്ടുകളും തകരാറിലായിട്ടുണ്ട്. ഗാന്ധിഗ്രാം സ്വീറ്റ് ബസാര്‍ റോഡില്‍ രാവിലെ കാറിനുമുകളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റുന്നതിനിടെ തൊട്ടടുത്ത മരവും റോഡിന് കുറുകെവീണു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. സിറ്റി ഹോട്ടലിന് സമീപം പാറയില്‍ സുരേഷ് കുമാറി​െൻറ 150 ഓളം നേന്ത്രവാഴകള്‍ കനത്ത കാറ്റില്‍ ഒടിഞ്ഞുവീണു. ചന്തക്കുന്നിലെ ബസ് സ്റ്റോപ്പിന് മുകളിൽ വീണ മരം നഗരസഭ ജീവനക്കാര്‍ മുറിച്ചുമാറ്റി. വൈദ്യുതി ബന്ധം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story