Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 11:11 AM IST Updated On
date_range 9 Jun 2018 11:11 AM ISTഅർജൻറീന – ബ്രസീൽ ഫുട്ബാൾ മത്സരം ഇന്ന്
text_fieldsbookmark_border
തൃശൂർ: ജോയ്സ് പാലസ് വെറ്ററൻസ് എഫ്.സി. തൃശൂരും ബാനർജി മെമ്മോറിയൽ ക്ലബ് തൃശൂരും സംയുക്തമായി അർജൻറീന-ബ്രസീൽ സാങ്കൽപ്പിക ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. കാൽപന്തു കളിയുടെ കൊലകൊമ്പന്മാരുടെ ആശിർവാദത്തിൽ തൃശൂരിലെത്തുന്ന വെറ്ററൻസ് ഫുട്ബാൾ ക്ലബിെൻറ വരവറിയിക്കുകയാണ് ലക്ഷ്യം. മുൻ രാജ്യാന്തര താരങ്ങളായ ടി.കെ. ചാത്തുണ്ണിയും വിക്ടർ മഞ്ഞിലയും പീതാംബരനും നേതൃത്വവും പരിശീലനവും നൽകുന്ന ക്ലബിെൻറ ഉദ്ഘാടനത്തിെൻറ പശ്ചാത്തലത്തിലാണ് ലോകകപ്പ് ഫുട്ബാളിന് സ്വാഗതവുമായി മുൻ ഇന്ത്യൻ താരങ്ങളും പ്രഗൽഭ കോച്ചുമാരും തമ്മിൽ സാങ്കൽപിക അർജൻറീന - ബ്രസീൽ ഫുട്ബാൾ മത്സരം തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ശനിയാഴ്ച അരങ്ങേറുന്നത്. കളിക്കളത്തെ വിസ്മയിപ്പിച്ച വിക്ടർ മഞ്ഞിലയുടെയും ചാത്തുണ്ണിയുടെയും നേതൃത്വത്തിൽ ടീമുകൾ അണിനിരക്കും. ഇരുടീമുകളിലായി െഎ.എം. വിജയൻ, സി.വി. പാപ്പച്ചൻ, ജോപോൾ അഞ്ചേരി, കെ.എസ്. ബെന്നി, സി.ഡി. ഫ്രാൻസിസ്, ലയണൽ തോമസ്, മാർട്ടിൻ സി. മാത്യു, സി.വി. സണ്ണി, ഷെഫീഖ്, സോളിസേവ്യർ തുടങ്ങി ജില്ലയിലെ പഴയ കുതിരകൾ ബൂട്ട് കെട്ടും. മത്സരത്തിന് മുന്നോടിയായി ബാനർജി ക്ലബിൽ ലോകകപ്പ് ടീമുകളുടെ പതാകകൾ താരങ്ങൾ പ്രദർശിപ്പിക്കും. വൈകീട്ട് 4.30ന് മൈതാനിയിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ മത്സരം ഉദ്ഘാടനം ചെയ്യും. ഫുട്ബാളിെൻറ സമഗ്ര പുരോഗതിക്കായി 40 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ക്ലബാണ് ഒരുക്കുന്നത്. പിന്നാലെ ജൂനിയർ ക്ലബുകളും രൂപവത്കരിക്കും. െഎ.എം. വിജയൻ, സി.വി. പാപ്പച്ചൻ, ജോപോൾ അഞ്ചേരി, കെ.എസ്. ബെന്നി, സി.ഡി. ഫ്രാൻസിസ് അടക്കം ജില്ലയിലെ താരങ്ങൾ അണിനിരക്കും. ഫുട്ബാൾ പരിശീലനം വ്യാപാരമായി മാറിയ സാഹചര്യത്തിൽ കുട്ടികൾക്കായി സൗജന്യ പരിശീലനവും ക്ലബിെൻറ ഭാഗമാവും. ക്ലബിെൻറ ഉദ്ഘാടനത്തിെൻറ ഭാഗമായി ദേശീയതലത്തിൽ വെറ്ററൻസ് ഫുട്ബാൾ ടൂർണമെൻറും തൃശൂരിൽ സംഘടിപ്പിക്കുമെന്ന് വിക്ടർ മഞ്ഞില പറഞ്ഞു. ടി.കെ ചാത്തുണ്ണി, എം.ഡി. വിനയചന്ദ്രൻ, ഇഗ്നി മാത്യു, പി.ടി. ഡാനിയേൽ എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story