Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക സർവകലാശാല:...

കാർഷിക സർവകലാശാല: ആരോപണവിധേയനെ സ്​ഥലംമാറ്റി

text_fields
bookmark_border
മണ്ണുത്തി: കേരള കാർഷിക സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിെച്ചന്ന ആരോപണം നേരിടുന്ന പരീക്ഷ കൺട്രോളർ ആർ. കൃഷ്ണകുമാറിനെ സ്ഥലംമാറ്റി. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലേക്കാണ് മാറ്റം. കൃഷ്ണകുമാർ തിരുവനന്തപുരം സ്വദേശിയാണ്. ഡോ. ഡി. ഗിരിജക്ക് പരീക്ഷ കൺട്രോളറുടെ അധിക ചുമതല നൽകി. സി.പി.െഎയുടെ അധ്യാപക സംഘടനയായ കെ.എ.യു ടീച്ചേഴ്സ് അസോസിയേഷ​െൻറ പ്രസിഡൻറാണ് ഗിരിജ. ആഴ്ചകൾക്കു മുമ്പ് നടന്ന പീഡനം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ജീവനക്കാരിയുടെ ബന്ധു മണ്ണുത്തി പൊലീസിൽ പരാതി നൽകിയത്. അന്വേഷണം തുടങ്ങിയെങ്കിലും പൊലീസ് നടപടിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ജീവനക്കാരി പറഞ്ഞുവെന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story