Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ പ്ലസ് ജേതാക്കൾക്ക്...

എ പ്ലസ് ജേതാക്കൾക്ക് സ്നേഹോപഹാരം

text_fields
bookmark_border
തളിക്കുളം: എസ്.എസ്.എൽ.സി പരീക്ഷക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് അയിനിച്ചോട് പ്രവാസി ആര്‍ട്‌സ് ആൻഡ് ചാരിറ്റബിള്‍ സൊസൈറ്റി സ്‌നേഹോപഹാരം നൽകി. തളിക്കുളം സൗത്ത് ഗവ. മാപ്പിള എല്‍.പി സ്‌കൂളില്‍ മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഫിദ, ഉസ്‌ന ഉസ്മാന്‍, കെ.പി. അമല്‍ എന്നിവർക്കാണ് ഉപഹാരം നൽകിയത്. പ്രാദേശിക സമിതി ചെയര്‍മാന്‍ പി.എം. അബ്ദുൽ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. മഹല്ല് റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. മുഹമ്മദ് ഹുസൈന്‍ ചാരിറ്റി ഫണ്ട് കൈമാറി. ഷിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ കെ.എ. ഹാറൂണ്‍ റഷീദ് പഠനോപകരണ വിതരണം നടത്തി. തളിക്കുളം പ്രവാസി അസോ. രക്ഷാധികാരി പി.എ. അബ്ദുൽ ഗഫൂര്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി. ഷൈന്‍, ഗ്രാമപഞ്ചായത്ത് അംഗം എ.ടി. നേന എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. പ്രാദേശിക സമിതി കണ്‍വീനര്‍ എ.എം. മെഹ്ബൂബ്, പി.കെ. അബ്ദുൽ മജീദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story