Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 10:53 AM IST Updated On
date_range 9 Jun 2018 10:53 AM ISTമാളയിലെ കാനകൾ നികന്നു: റോഡ് നീളെ കാനയായി
text_fieldsbookmark_border
മാള: കാനകൾ നികന്നതോടെ മാളയിലെ റോഡ്് മുഴുവൻ കാനയായി. ഇതോടെ ടൗണിലെ വ്യാപാരികളും ദുരിതത്തിലായി. മാലിന്യവും മറ്റും വന്ന് കാനകൾ അടഞ്ഞതാണ് ഒഴുക്ക് തടസ്സപ്പെടാൻ കാരണം. കാനകളുടെ അശാസ്ത്രീയ നിർമാണവും ദുരിതം ഇരട്ടിയാക്കി. ജങ്ഷനിൽ മുടങ്ങിക്കിടക്കുന്ന ടൗൺ സൗന്ദര്യവത്കരണം, വീതികൂട്ടിയെടുത്ത ഭാഗത്തെ ടാറിങ്, യൂനിയൻ ബാങ്ക് ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി വരെ കാന നിർമാണം എന്നിവ ഇനിയും പൂർത്തിയാക്കിയിട്ടില്ല. മാള-നെയ്ത കുടി റോഡിലെ യഹൂദ സിനഗോഗിനു മുന്നിൽ റോഡില്ലാത്ത സ്ഥിതിയായി. ഇതോടെ ഇവിടെ മാലിന്യക്കൂമ്പാരം രൂപപ്പെടുന്നുണ്ട്. റോഡ് ടാറിങ് നടത്തിയിട്ടില്ല. വ്യാപാരികൾ നിരന്തരമായി പരാതി നൽകിയും നേരിൽക്കണ്ട് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തിട്ടില്ല. മഴക്കാലപൂർവ ശുചീരകരണത്തിെൻറ ഭാഗമായി കാനകൾ വൃത്തിയാക്കേണ്ട ചുമതല പഞ്ചായത്തിനാണോ പൊതുമരാമത്ത് വകുപ്പിനാണോ എന്നുപോലും വ്യക്തതയില്ലാത്ത സ്ഥിതിയാണ്. മെയിൻ റോഡിെൻറ വടക്കുഭാഗത്തുനിന്ന് ഒഴുകിവരുന്ന മലിനജലം ടൗണിലെത്തി സിനഗോഗ് റോഡ് വഴി കച്ചവട സ്ഥാപനങ്ങളുടെ മുന്നിലൂടെയാണ് പോകുന്നത്. ഓടകൾ മൂടി പോയിട്ട് പതിറ്റാണ്ട് പിന്നിട്ടു. സ്ലാബുകൾക് അടിയിലൂടെ പോകേണ്ട മലിനജലം മുകളിലൂടെയാണ് ഒഴുകുന്നത്. ജലനിധിക്കായി പൊളിച്ച റോഡ് പലയിടത്തും പുനർനിർമാണം പൂർത്തിയായിട്ടില്ല. കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ ഭാഗമായ മെയിൻ റോഡിൽ വീതികൂട്ടിയ ഭാഗം ടാറിങ്ങും ടൈൽ വിരിക്കലും നടപ്പാതയുടെ പണിയുമൊക്കെ ബാക്കിയാണ്. ഉടനെ നിർമാണം ആരംഭിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും മഴക്കാലം കഴിയാതെ ഒന്നും നടക്കാൻ വഴിയില്ല. വകുപ്പ് മന്ത്രി കഴിഞ്ഞവർഷം റോഡ് ഉദ്ഘാടനം നടത്തിയിരുന്നു. അന്ന് പറഞ്ഞ ഉറപ്പുകൾ ജലരേഖയായി. പ്രഥമ പരിഗണന നൽകേണ്ട ടൗൺ റോഡ് നിർമാണം ബന്ധപ്പെട്ടവർ അവഗണിക്കുകയാണ്. എ പ്ലസും രാഷ്്ട്രീയവും കാണാതായി; തെരുവിൽ ഫുട്ബാൾ ആരവം കൊമ്പിടിഞ്ഞാമക്കൽ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷഫലം വന്നതോടെ തെരുവ് കൈയടിക്കിയ സമ്പൂർണ എ പ്ലസുകാരുടെ മുഖങ്ങൾ നെയ്മറിനും മെസ്സിക്കും വഴിമാറി. രാഷ്്ട്രീയക്കാരുടെ കൊടിതോരണങ്ങളും അപൂർവമായി. ഫുട്ബാൾ പടിക്കലെത്തിയതോടെ ഗ്രാമീണ റോഡുകളുടെയും തെരുവുകളുടെയും ഭാഷതന്നെ മാറി. ബ്രസീൽ, അർജൻറീന, ഇറ്റലി, ഫ്രാൻസ്, പോർചുഗൽ എന്നിങ്ങനെ പല രാജ്യങ്ങളുടെ പതാകകളും ഫുട്ബാൾ താരങ്ങളും തെരുവ് കീഴടക്കി. നാട്ടിലെങ്ങും ഫുട്ബാൾ ആവേശമാണ്. നാട്ടുവഴികളിലും തെരുവുകളിലും കണ്ട ചില ഫുട്ബാൾ കാഴ്ചകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story