Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 10:53 AM IST Updated On
date_range 9 Jun 2018 10:53 AM ISTലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
ചാലക്കുടി: വൻതോതിൽ ലഹരിഗുളികകളുമായി യുവാവ് പിടിയിൽ. എറണാകുളം കടവന്ത്ര ഗാന്ധിനഗർ ഉദയാകോളനിയിലെ ബേബി (19) ആണ് പിടിയിലായത്. മയക്കുമരുന്ന് കേസുകളിൽ ഇയാൾ മുമ്പും പിടിയിലായിട്ടുണ്ട്. സബ് ഇൻസ്പെക്ടർമാരായ ജയേഷ് ബാലൻ, എസ്.എസ്. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി ചാലക്കുടി ഡിവൈ.എസ്.പി ഷാഹുൽഹമീദ്, ഇൻസ്പെക്ടർ വി. ഹരിദാസൻ എന്നിവരുടെ നിർദേശാനുസരണം 'ആൻറി ഡ്രഗ്സ് ഓപറേഷൻ'എന്നപേരിൽ ഒരു കർമ പദ്ധതി തയാറാക്കിയിരുന്നു. ഇതിെൻറ ഭാഗമായി വിദ്യാലയങ്ങളിൽ നടത്തിയ നിരീക്ഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. ചെന്നൈയിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ബസിൽ സംശയകരമായി കണ്ട ബേബിയെ വിശദമായി പരിശോധിച്ചപ്പോൾ മുന്നൂറോളം പാക്കറ്റുകളിലാക്കി ബാഗിൽ സൂക്ഷിച്ചിരുന്ന 'നൈട്രോസൺ'എന്ന ഉറക്കഗുളികൾ കണ്ടെടുത്തു. പ്രായമായവർക്കും മറ്റും ഉറക്കം ലഭിക്കാതെ വരുമ്പോൾ ഡോക്ടർമാർ എഴുതി നൽകുന്ന ഷെഡ്യൂൾഡ് എച്ച്1 വിഭാഗത്തിൽ പെടുന്നതാണ് കണ്ടെടുത്ത ഗുളികകൾ എന്ന് പൊലീസ് അറിയിച്ചു. ഇത് വിദ്യാർഥികളെപ്പോലെയുള്ളവർ ഉപയോഗിച്ചാൽ കാലക്രമേണ ഓർമ നശിക്കുകയും ആരോഗ്യം മോശമാകുകയും ചെയ്യും. ഒരു ഗുളികക്ക് 43 രൂപയാണ് ചെന്നൈയിൽ വില. ഇത് 500 രൂപക്കാണ് ഇവിടെ വിൽക്കുന്നതെന്നും യുവാക്കൾക്ക് ഇതിെൻറ ലഹരി മൂന്നുദിവസത്തോളം ലഭിക്കുമെന്നും പിടിയിലായ ബേബി പൊലീസിനെ അറിയിച്ചു. കൂടുതൽ ലഹരിലഭിക്കുന്നതിനാൽ അനേകം യുവാക്കൾ ഈ ഗുളികകയുടെ ആവശ്യക്കാരാണെന്നും ഇയാൾ പറഞ്ഞു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ എ.വി. ലാലു, വനിതാസീനിയർ സി.പി.ഒ ഷീബ അശോകൻ, സി.പി.ഒ.മാരായ എ.യു. റെജി, രാജേഷ്ചന്ദ്രൻ, ഷിജോതോമസ്, ടി.ആർ. രജീഷ്, കെ.എസ്. പ്രദീപ് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story