Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോ. കെ.കെ. രാഹുലൻ...

ഡോ. കെ.കെ. രാഹുലൻ പുരസ്​കാരം ഡോ. ഫസൽ ഗഫൂറിന്​

text_fields
bookmark_border
തൃശൂർ: സഹൃദയവേദി മുൻ പ്രസിഡൻറ് കെ.കെ. രാഹുല​െൻറ പേരിൽ മികച്ച സാമൂഹിക-സാംസ്കാരിക പ്രവർത്തകന് നൽകുന്ന ഏഴാമത് പുരസ്കാരത്തിന് എം.ഇ.എസ് പ്രസിഡൻറും എം.ഇ.എസ് മെഡിക്കൽ കോളജ് സ്ഥാപകനും ന്യൂറോളജി പ്രഫസറുമായ ഡോ. പി.എ. ഫസൽ ഗഫൂർ അർഹനായി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കെ.കെ. രാഹുല​െൻറ ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ച് ജൂൺ 17ന് വൈകിട്ട് നാലിന് തൃശൂർ സാഹിത്യ അക്കാദമി ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനിക്കും. ന്യൂനപക്ഷങ്ങളുെട വിദ്യാഭ്യാസ അവകാശങ്ങൾക്കായി വാദിക്കുന്നതിെനാപ്പം രാജ്യത്ത് മതേതരത്വം നിലനിർത്താൻ പ്രവർത്തിക്കുന്നതാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് സഹൃദയവേദി പ്രസിഡൻറ് ഡോ. ഷൊർണൂർ കാർത്തികേയനും സെക്രട്ടറി ബേബി മൂക്കനും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story