Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസര്‍വിസ് സഹകരണബാങ്കിലെ ...

സര്‍വിസ് സഹകരണബാങ്കിലെ ക്രമക്കേട്; വിജിലൻസ് പരിശോധന

text_fields
bookmark_border
തിരുവില്വാമല: സര്‍വിസ് സഹകരണബാങ്കിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് സംഘം ബാങ്കില്‍ പരിശോധന നടത്തി. 2012 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടി​െൻറകൂടി അടിസ്ഥാനത്തിലാണിത്. കെട്ടിടനിര്‍മാണത്തില്‍ ക്വട്ടേഷന്‍ വിളിച്ചതില്‍ അഴിമതിയുണ്ടെന്ന് തിരുവില്വാമല പൂളക്കൽ വീട്ടില്‍ കെ. സുന്ദര​െൻറ നേതൃത്വത്തില്‍ നല്‍കിയ അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയതെന്നും കേസ് പഠിച്ചശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും വിജിലൻസ് സംഘം പറഞ്ഞു. രാവിലെ പത്തോടെ എത്തിയ സംഘം ബാങ്കി​െൻറ നിർമാണം നടക്കുന്ന കെട്ടിടം, തുടർന്ന് ബാങ്കിലെത്തി ഫയലുകൾ എന്നിവ പരിശോധിച്ചശേഷമാണ് തിരിച്ചത്. കർഷക പെൻഷൻ തിരുവില്വാമല: തിരുവില്വാമല കൃഷിഭവന്‍ മുഖേന പെന്‍ഷന്‍ വാങ്ങുന്ന കര്‍ഷകര്‍ 11ന് കൃഷിഭവനില്‍ ഹാജരായി തിരിച്ചറിയൽ രേഖ സമര്‍പ്പിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story