Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇനി എന്നും സ്വർണക്കോല...

ഇനി എന്നും സ്വർണക്കോല ദർശനം

text_fields
bookmark_border
ഗുരുവായൂര്‍: ക്ഷേത്രത്തിൽ വിശേഷാവസരങ്ങളിൽ മാത്രം എഴുന്നള്ളിക്കുന്ന സ്വർണക്കോലം ഇനി ഭക്തർക്ക് എന്നും ദർശിക്കാം. ഏകാദശി, അഷ്ടമിരോഹിണി, ഉത്സവം എന്നീ വിശേഷങ്ങൾക്ക് മാത്രം എഴുന്നള്ളിക്കുന്ന കോലമാണ് നിത്യവും ദർശിക്കാൻ അവസരമൊരുക്കിയത്. ചുറ്റമ്പലത്തിൽ തെക്ക് പടിഞ്ഞാറെ മൂലയിൽ പ്രത്യേകം തയാറാക്കിയ മണ്ഡത്തിൽ ദിവസവും രാവിലെ എട്ടു മുതൽ സ്വർണക്കോലം വെക്കും. അമൂല്യ രത്നങ്ങളും വീരശൃഖലയും പതിച്ച് പത്ത് കിലോയിലധികം സ്വർണത്തിൽ തീർത്ത കോലം ക്ഷേത്രത്തിനുള്ളിലെ ഇരട്ട ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. കോലം ഭക്തർക്ക് നിത്യവും ദർശിക്കാനുള്ള സൗകര്യത്തിന് തുടക്കം കുറിച്ച് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് കോലത്തിനു മുന്നിൽ ദീപം തെളിച്ചു. ഭരണ സമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, ഉഴമലക്കൽ വേണുഗോപാൽ, കെ.കെ. രാമചന്ദ്രൻ, പി. ഗോപിനാഥ്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story