Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്പീച്ച്...

സ്പീച്ച് തെറപ്പിസ്​റ്റ് ഒഴിവ്

text_fields
bookmark_border
അന്തിക്കാട്: ബഡ്‌സ് സ്‌കൂളിലേക്ക് സ്പീച്ച് തെറപ്പിസ്റ്റിനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ അന്തിക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫിസില്‍ ജൂൺ 20നകം നല്‍കണം. ഫോണ്‍: 9946442594. വെള്ളാങ്ങല്ലൂരിലെ ഉന്നത വിജയികൾക്ക് ആദരം വെള്ളാങ്ങല്ലൂര്‍: ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ എസ്.എസ്.എല്‍.സി -പ്ലസ്ടു പരീക്ഷകളില്‍ എല്ലാവിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളെയും 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെയും ആദരിച്ചു. ബ്ലോക്ക് പരിധിയില്‍നിന്നുള്ള 175 വിദ്യാർഥികളാണ് ആദരവ് ഏറ്റുവാങ്ങിയത്. കേരളകലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാന്‍സലറും ബ്ലോക്ക് നിവാസിയുമായ ഡോ. ടി.കെ. നാരായണനെയും ചടങ്ങില്‍ ആദരിച്ചു. ടി.വി. ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര അധ്യക്ഷനായി. ടി.എം. മന്‍സൂര്‍ അലി മോട്ടിവേഷന്‍ ക്ലാസും വള്ളിവട്ടം യൂനിവേഴ്‌സല്‍ കോളജ് അസി. പ്രഫ. ഷിഫ ആര്‍ബി തുടര്‍പഠന സാധ്യതകളെക്കുറിച്ചും ക്ലാസെടുത്തു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍ സമ്മാനദാനം നിര്‍വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story