Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 10:50 AM IST Updated On
date_range 8 Jun 2018 10:50 AM ISTപച്ചക്കറി ൈത, വിത്ത് വിതരണം
text_fieldsbookmark_border
വടക്കേക്കാട്: നായരങ്ങാടിയിലെ പഞ്ചായത്ത് കൃഷി ഭവനിൽ നല്ലയിനം പച്ചക്കറി െെതകൾ വെള്ളിയാഴ്ച രാവിലെ വിതരണം ചെയ്യും. കർഷകർ നേരിട്ട് വന്ന് കൈപ്പറ്റണം. വാർഡുകൾ തോറും േചരുന്ന കർഷക സഭകളിൽ പച്ചക്കറിവിത്തുകളുടെ വിതരണവുമുണ്ടാകും. ദിവസവും സമയവും വാർഡ് അംഗങ്ങളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് പഞ്ചായത്ത് കൃഷി ഓഫിസർ അറിയിച്ചു. അങ്ങാടിയിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കും വടക്കേക്കാട്: പഞ്ചായത്തിലെ അഞ്ഞൂര് അങ്ങാടിയിൽ പാതയോരം കൈയേറി നടത്തിയ നിർമാണങ്ങൾ പൊളിച്ചുനീക്കാൻ പൊതുമരാമത്ത് വകുപ്പിെൻറ ഉത്തരവ്. സെൻറ് സേവിയേഴ്സ് പള്ളി ഭാരവാഹികൾ ഉൾപ്പെടെ ആറുപേർക്കാണ് അസി. എൻജിനീയർ െക.െക. രാജൻ നോട്ടീസ് നൽകിയത്. രണ്ടുദിവസത്തിനകം പൊളിച്ചുനീക്കിയില്ലെങ്കിൽ പി.ഡബ്ല്യു.ഡി നടപടി സ്വീകരിച്ച് ചെലവ് സ്ഥലമുടമകളിൽ നിന്ന് ഈടാക്കുമെന്ന് നോട്ടീസിൽ പറയുന്നു. കുന്നംകുളത്ത് നിന്ന് എടക്കര, ആൽത്തറ, പുത്തൻപള്ളി, കുണ്ടുകടവ് ഭാഗങ്ങളിലേക്ക് ധാരാളം ബസുകൾ പോകുന്ന അഞ്ഞൂർ അങ്ങാടിയിൽ ഗതാഗതക്കുരുക്ക് പതിവാണ്. റോഡ് കൈയേറ്റത്തെ കുറിച്ച് കാലങ്ങളായി നാട്ടുകാർ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും പരാതി നൽകി വരുന്നു. ഒടുവിൽ പ്രദേശത്തെ പൊതുപ്രവർത്തകൻ കലക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് രണ്ടുമാസം മുമ്പ് ഉദ്യോഗസ്ഥർ സ്ഥലം അളന്ന് കൈയേറ്റം കണ്ടെത്തി അടയാളപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story