Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശൃംഗപുരത്ത്...

ശൃംഗപുരത്ത് ജീർണാവസ്ഥയിലായ കെട്ടിടം പൊളിക്കണമെന്ന്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ശൃംഗപുരം സ​െൻററിൽ ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റണമെന്ന് മേത്തല അഷ്ടപതി തിയറ്റേഴ്സ് ആവശ്യപ്പെട്ടു. ദേശീയപാത 17 ശൃംഗപുരം സ​െൻററിൽ സ്ഥിതിചെയ്യുന്ന കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന വിധമാണ്. റവന്യൂ ഭൂമിയായ ഇവിടെ ദീർഘകാലാവധിക്ക് സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയിരുന്നതാണ് ഈ സ്ഥലം. പാട്ടക്കാലാവധി അവസാനിച്ചിട്ടും സ്ഥലം സർക്കാറിന് നൽകാതെ കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. ഇതാണ് പൊളിച്ചുനീക്കാൻ തടസ്സമെന്ന് അധികൃതർ അറിയിച്ചതായി സെക്രട്ടറി കെ.ടി. കണ്ണൻ പറഞ്ഞു. ദേശീയപാതയുടെ ഇടുങ്ങിയ ഭാഗമായ ഇവിടെ ഏതു സമയവും വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലമാണ്. കാൽനടക്കാരും ഇതി​െൻറ അരികുപറ്റിയാണ് നടക്കുന്നത്. കഴിഞ്ഞദിവസം കെട്ടിടത്തി​െൻറ ഒരുഭാഗം ഇടിഞ്ഞുവീണിരുന്നു. അപകടാവസ്ഥയിലായ ഈ കെട്ടിടം എത്രയും വേഗം പൊളിച്ചുമാറ്റാനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും അഷ്ടപതി തിയറ്റേഴ്സ് ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.കെ. സഹീർ, സെക്രട്ടറി എം.സി. ഗിരീഷ് തുടങ്ങിയവരും സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story