Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിനക്കുവേണ്ടി...

നിനക്കുവേണ്ടി തുറക്കാനുള്ള എെൻറ നോമ്പ്

text_fields
bookmark_border
റമദാൻ മാസം നോമ്പാചരണത്തി​െൻറ കാലമാണ്. മാത്രമല്ല അത് ഖുർആൻ വെളിവാക്കി കിട്ടിയ കാലവുമാണ്. ദൈവത്തി​െൻറ വെളിപാട് സ്വീകരിക്കാൻ അനിവാര്യമായി ഞാൻ എന്നെ കമഴ്ത്തിക്കളയണം. എ​െൻറ ആന്തരികത ദൈവികതയാൽ നിറയാൻ അതു ഞാൻ ശൂന്യമാക്കണം. 68 തവണകളിൽ ആവർത്തിക്കുന്ന ഖുർആൻ എന്ന പദത്തി​െൻറ അർഥം 'ഉരുവിടുക'എന്നതാണ്. നിരന്തരം ഉരുവിട്ട് ജീവിതത്തി​െൻറ വ്യാകരണമാക്കേണ്ടതാണ് ദൈവത്തി​െൻറ വെളിപാടി​െൻറ വചനങ്ങൾ. അതു എ​െൻറ ജീവിതത്തി​െൻറ വിളക്കും കാലടികൾക്കു പ്രകാശവുമാകാൻ ഞാൻ എന്നോട് വിടപറഞ്ഞു സ്വാർഥതയിൽ നിന്നു വിടവാങ്ങണം. നോമ്പ് ഉപേക്ഷയാണ്, പരിത്യാഗമാണ്. ഞാൻ എന്നെ ഉപേക്ഷിക്കുന്നു; ഞാൻ എ​െൻറ സ്വാർഥത പരിത്യജിക്കുന്നു. ഞാൻ എന്നെ പോറ്റുന്നതിൽ ഉത്സാകിയാണ്. നോമ്പ് എന്നെ പോറ്റലിൽ ഒരു നിഷേധം ഏർപ്പാടാക്കുന്നതാണ്. അതു എ​െൻറ സ്വാർഥത നീക്കാനാണ്. എനിക്കു വിശക്കുമ്പോൾ ആഹാരമെടുത്തു ഞാൻ വായിലേക്കു വയ്ക്കാൻ പോകുന്നു. അപ്പോഴാണ് എല്ലും തോലുമായി അവശനായവൻ വിശക്കുന്നു എന്നു നിലവിളിച്ച് എ​െൻറ മുമ്പിൽ കൈനീട്ടുന്നത്. എ​െൻറ വായിലേക്ക് എടുത്ത ആഹാരം ഞാൻ അവനു കൊടുക്കുന്നു. എ​െൻറ വിശപ്പി​െൻറ വിളിയെ ഞാൻ നിഷേധിച്ചു. വിശപ്പു പിന്നേയും കരയുന്നു. എനിക്ക് എന്തു കിട്ടി? എ​െൻറ മേൽ എനിക്കു നിയന്ത്രണം കിട്ടി. മാത്രമോ? എനിക്കു ഔന്നത്യവും മഹത്ത്വവുമുണ്ടായി. എ​െൻറ മനസ്സിൽ വലിയൊരു വെളിവും തൃപ്തിയും തോന്നി. ഞാൻ മെച്ചപ്പെട്ട മനുഷ്യനാകുകയാണ്. ഖുർആൻ ഉരുവിട്ട് എ​െൻറ ജീവിതം അല്ലാഹുവി​െൻറ വഴിയിൽ ആക്കാൻ ശ്രമിക്കുന്നു. നോമ്പു നിഷേധമാണ്. എന്നെ നിഷേധിക്കുന്നതു നിന്നെ സ്വീകരിക്കാനാണ്. നിനക്ക് ആതിഥ്യം നൽകാനാണ്. നീയാണ് ദൈവത്തി​െൻറ മഹത്വം എനിക്കു നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story