Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്ത് അടച്ച കാന...

പഞ്ചായത്ത് അടച്ച കാന അനുമതിയില്ലാതെ തുറന്നു

text_fields
bookmark_border
മാള: പഞ്ചായത്ത് അടച്ച കാന അനുമതിയില്ലാതെ തുറന്നതായി പരാതി. മദ്യശാല തുടങ്ങി ബേക്കറി വരെ നീളുന്ന വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം കാനയിലേക് തുറന്നുവിട്ടിരുന്നത് പഞ്ചായത്ത് അടപ്പിച്ചിരുന്നു. കഴിഞ്ഞ രാത്രിയിൽ ഈ കാന തൊട്ടടുത്ത ശുദ്ധജല തടാകത്തിലേക്ക് തുറന്നുവിടുകയായിരുന്നു. ടൗണിൽ സ്വകാര്യ ബസ്സ്റ്റാൻഡി​െൻറ എതിർവശത്ത് 150 മീറ്റർ നീളമുള്ള കാനയിലൂടെ മഴവെള്ളം എത്തി വെള്ളക്കെട്ടുണ്ടായിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാനാണ് കാന ശുദ്ധജല തടാകത്തിലേക്ക് തുറന്നുവിട്ടത്. എന്നാൽ, ഇതി​െൻറ മറവിൽ മാലിന്യം ഒഴുക്കിവിടുകയാണ് ലക്ഷ്യമെന്ന് പരാതിയിൽ പറയുന്നു. പഞ്ചായത്തി​െൻറ അനുമതിയില്ലാതെ കാന തുറന്നവർെക്കതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാള ആലങ്ങാട്ടുകാരൻ നാസർ മാള പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story