Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightേട്രാളിങ്​ നിരോധനം...

േട്രാളിങ്​ നിരോധനം ഒമ്പതിന്​ തുടങ്ങും

text_fields
bookmark_border
തൃശൂർ: ഈ വർഷത്തെ േട്രാളിങ് നിരോധനം ശനിയാഴ്ച അർധരാത്രി തുടങ്ങുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം.എസ്. സാജു അറിയിച്ചു. ജൂലൈ 31ന് അർധരാത്രി വരെ 52 ദിവസമാണ് നിരോധനം. േട്രാളിങ് നിരോധനം സംബന്ധിച്ച് ജില്ലയിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷി​െൻറ സാന്നിധ്യത്തിലായിരുന്നു യോഗം. നിരോധന കാലയളവിൽ കടലിൽ പോകുന്ന ഇൻബോർഡ് വള്ളത്തോടൊപ്പം ഇക്കുറി ഒരു കാരിയർ വള്ളം മാത്രമാകും അനുവദിക്കുക. ഇതി​െൻറ രജിസ്േട്രഷൻ വിവരങ്ങൾ യാനമുടമകൾ ഫിഷറീസ് ഓഫിസിൽ അറിയിക്കണം. ജൂൺ ഒമ്പത് അർധരാത്രിക്ക് മുമ്പ് ജില്ലയുടെ തീരത്ത് പ്രവർത്തിക്കുന്ന എല്ലാ യന്ത്രവത്കൃത ബോട്ടുകളും കേരളതീരം വിട്ടുപോകണം. അല്ലാത്തവ അതത് ബേസ് ഓഫ് ഓപറേഷനിൽ നങ്കൂരമിടണം. തീരദേശത്തും ഹാർബറുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങൾക്കൊഴികെ യന്ത്രവത്കൃത ബോട്ടുകൾക്ക് ഇന്ധനം നൽകരുത്. അല്ലാത്ത ബങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കായലുകൾ, ബോട്ട് ജെട്ടികൾ എന്നിവയോട് ചേർന്ന ഡീസൽ ബങ്കുകൾ നിരോധന കാലയളവിൽ തുറന്നു പ്രവർത്തിക്കാൻ പാടില്ല. ഇൻബോർഡ് വള്ളങ്ങൾക്കായി മത്സ്യഫെഡ് ബങ്കുകൾ അനുവദിക്കണം. കടൽ പേട്രാളിങ്ങിനും രക്ഷാപ്രവർത്തനത്തിനുമായി ഒരു ബോട്ട് വാടകക്ക് എടുക്കും. അഞ്ച് കടൽരക്ഷാ ഗാർഡുമാരെ നിയമിക്കും. കടൽ സുരക്ഷാ അംഗങ്ങളായി സേവനം അനുഷ്ഠിക്കാൻ താൽപര്യമുള്ളവരുടെ പട്ടിക അതത് പ്രാദേശിക ജാഗ്രത സമിതികൾ ഫിഷറീസ് അധികൃതർക്ക് അടിയന്തരമായി നൽകണം. കടൽ പേട്രാളിങ്, ക്രമസമാധാനപാലനം എന്നിവക്ക് 24 മണിക്കൂറും സേനാംഗങ്ങളെ ലഭ്യമാക്കാൻ പൊലീസ് അധികാരികൾക്ക് നിർദേശം നൽകി. അഴീക്കോട്, ചേറ്റുവ എന്നിവിടങ്ങളിൽ അഞ്ചുവീതം പൊലീസുകാരെ കൂടുതലായി നിയോഗിക്കും. നിരോധന കാലയളവിൽ മത്സ്യബന്ധന തൊഴിലാളികൾ ബയോമെട്രിക് കാർഡ് കൈവശംെവക്കണം. കളർ കോഡിങ് പൂർത്തിയാക്കാത്ത ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും േട്രാളിങ് നിരോധനം തീരുംമുമ്പ് കളർ കോഡിങ് പൂർത്തിയാക്കണം. നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള സൗജന്യ റേഷൻ വിതരണം ചെയ്യാൻ ജില്ല സിവിൽ സപ്ലൈസ് ഓഫിസർക്ക് യോഗം നിർദേശം നൽകി. തീരദേശ പേട്രാളിങ് ശക്തമാക്കാൻ റൂറൽ, സിറ്റി, ജില്ലാ പൊലീസ് അധികാരികൾക്കും നിർദേശം നൽകി. അടിയന്തര ഘട്ടങ്ങളിൽ തിരച്ചിൽ നടത്തുന്നതിനുള്ള ഇന്ധന ചെലവുൾപ്പെടെ ദുരന്തനിവാരണ ഫണ്ടിൽ ഉൾപ്പെടുത്തി നൽകാൻ അതത് തഹസിൽദാർമാരെ ചുമതലപ്പെടുത്തി. േട്രാളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കാനും കടൽരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രത്യേക കൺേട്രാൾ റൂമുകളും തുറന്നു. ഫിഷറീസ് കൺേട്രാൾ റൂം ഫോൺ: 0487 2331132, അഴീക്കോട് ഹാച്ചറി: 0480 2819698, കലക്ടറേറ്റ് കൺേട്രാൾ റൂം: 0487 2362424, കോസ്റ്റ് ഗാർഡ്: 1093 എന്നീ കൺേട്രാൾ റൂമുകളാണ് ജില്ലയിൽ പ്രവർത്തിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story