Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 11:05 AM IST Updated On
date_range 5 Jun 2018 11:05 AM ISTതേടിയത് മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം; കിട്ടിയത് മാലിന്യത്തിന് സ്വാതന്ത്യം
text_fieldsbookmark_border
തൃശൂർ: 'മാലിന്യത്തിൽനിന്ന് സ്വാതന്ത്യം'... കഴിഞ്ഞ വർഷം ഹരിത കേരള മിഷെൻറ നേതൃത്വത്തിൽ നാടിെൻറ ശുചീകരണത്തിനായി തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയ പദ്ധതി... ഒരു വർഷം കഴിഞ്ഞ്് നോക്കുമ്പോൾ 'മാലിന്യത്തിന് സ്വാതന്ത്ര്യം' എന്നതായി എല്ലാം. മാലിന്യ നിർമാർജനത്തിനായി തുടങ്ങിയ പദ്ധതി ആദ്യഘട്ടത്തിൽതന്നെ പാളിപ്പോയി. മാലിന്യത്തിൽനിന്ന് സ്വാതന്ത്യ പ്രഖ്യാപനം നടത്താൻ കഴിയാതായതോടെ തദ്ദേശ വകുപ്പ് വരെ പദ്ധതിയെ മറന്നു. തദ്ദേശ സ്ഥാപനങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്താണ് പദ്ധതി തുടങ്ങിയത്. വീടുകളിലെ മാലിന്യ നിർമാർജനം പരിശോധിക്കാൻ സ്ക്വാഡുകളെ നിയോഗിച്ചിരുന്നു. സര്‍വേക്കാവശ്യമായ ലഘുലേഖകളും സര്‍വേ ഫോറവും ശുചിത്വമിഷനാണ് നൽകിയത്. പ്രചാരണ കാലയളവില്‍ നിരോധിക്കപ്പെട്ട പ്ലാസ്്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുമെന്ന് മാത്രമല്ല, പിഴ ഈടാക്കുമെന്ന് വരെ പ്രഖ്യാപനമുണ്ടായി. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോർപറേഷനുകള്‍ക്ക് അഞ്ചുലക്ഷം, നഗരസഭകൾക്ക് ഒരുലക്ഷം, ഗ്രാമപഞ്ചായത്തുകള്‍ക്ക് 25,000 രൂപ വീതം ചെലവഴിക്കാന്‍ അനുമതിയും നൽകി. കഴിഞ്ഞ ആഗസ്റ്റ് 15ന് ഓരോ തദ്ദേശ സ്ഥാപനവും 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' പദ്ധതി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിെൻറ ആവേശം രണ്ട് ദിവസം പോലും നിന്നില്ല. ഒന്നും നടന്നില്ല. നിലവിൽ 'ആരോഗ്യ ജാഗ്രത'എന്ന പേരിലാണ് മാലിന്യ നിർമാർജന പ്രവർത്തനം. ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിൽ 'മാലിന്യത്തിൽനിന്ന് സ്വാതന്ത്യ'ത്തിലെ മാർഗനിർദേശങ്ങളാണുള്ളത്. പദ്ധതി ഒന്നാണെങ്കിലും ഒരു വർഷം കൊണ്ട് പേരും വകുപ്പും മാറിയെന്നതാണ് പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story