Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപഭോക്തൃ സംസ്ഥാനമെന്ന...

ഉപഭോക്തൃ സംസ്ഥാനമെന്ന പേര് കേരളത്തിന് ഗുണം ചെയ്യില്ല -മന്ത്രി സുനിൽകുമാർ

text_fields
bookmark_border
ചാലക്കുടി: ഉപഭോക്തൃ സംസ്ഥാനമെന്ന പേര് കേരളത്തിന് ഗുണം ചെയ്യില്ലെന്ന് മന്ത്രി വി.എസ്‌. സുനിൽ കുമാർ. മേലൂർ ക്ഷീരോൽപാദക സഹകരണ സംഘം പുതുതായി നിർമിച്ച സ്റ്റോറേജ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിൽ സ്വയം പര്യാപ്തത നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ പച്ചക്കറിയുടെ ഉൽപാദനം 85 ശതമാനമായി ഉയർന്നു. ക്ഷീരം, മുട്ട, മത്സ്യം എന്നീ മേഖലകളിലും ഉൽപാദനത്തിൽ ഗണ്യമായ വർധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി. ദേവസി എം.എൽ.എ അധ്യക്ഷത വഹിച്ചു. നവീകരിച്ച ഒാഫിസ് ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്തു. ദേശീയ പുരസ്‌കാര ജേതാവ് ഫാ. ആൻറണി ചിറപ്പണത്ത്, സംഘം പ്രസിഡൻറ് വി.ഡി. തോമസ് എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷിജു, പഞ്ചായത്ത് പ്രസിഡൻറ് പി.പി. ബാബു, ജില്ല പഞ്ചായത്തംഗം കെ.ആർ. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജു വാഴക്കാല, ഡോ. അരുൺകുമാർ, നഗരസഭ കൗൺസിലർ കെ.എം. ഹരിനാരായണൻ, വനജ ദിവാകരൻ, സി.കെ. വിജയൻ, എൻ.ജി. സതീഷ്‌കുമാർ, എം.എസ്. ബിജു, പി.എ. സാബു, എം.എസ്. ബിജു, എൻ.സി. തോമസ്, എം.എം. രമേശൻ, മധു തൂപ്രത്ത്, ഷാജു കോക്കാടൻ, പി.എഫ്. സെബിൻ, എം.വി. അവറാച്ചൻ, കെ.എം. രവി, സംഘം പ്രസിഡൻറ് വി.ഡി. തോമസ്, സെക്രട്ടറി മോളി ജോഷി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story