Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാട്ടുരായ്ക്കലിലെ...

പാട്ടുരായ്ക്കലിലെ മാലിന്യ സംസ്കരണ പ്ലാൻറ് മറ്റൊരിടത്തേക്ക് മാറ്റും

text_fields
bookmark_border
തൃശൂർ: പാട്ടുരായ്ക്കൽ ഡിവിഷനിലെ വസന്ത്നഗറിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ച ഖരമാലിന്യ സംസ്കരണ പ്ലാൻറ് മറ്റൊരിടത്തേക്ക് മാറ്റുമെന്ന് ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി. പാട്ടുരായ്‌ക്കൽ മൂന്നാം ഡിവിഷൻ സഭായോഗവും കർഷകസഭയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവിഷൻ കൗൺസിലറുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. ജനവാസകേന്ദ്രമല്ലാത്ത മറ്റൊരിടം ഇതിനായി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയൽ അധ്യക്ഷത വഹിച്ചു. മുൻ മേയർ കെ. രാധാകൃഷ്ണൻ, ജയപ്രകാശ്, ഭവപ്രിയ, സ്മിത എം.കെ. സുമതി, ഷീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story