Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ആരാധനകൾ മാത്രം പോരാ,...

'ആരാധനകൾ മാത്രം പോരാ, സാമൂഹിക മര്യാദകൾകൂടി പാലിക്കണം'

text_fields
bookmark_border
വടക്കേക്കാട്: ആരാധനകൾ കൃത്യനിഷ്ഠയോടെ അനുഷ്ടിച്ചാൽ പോര സാമൂഹിക മര്യാദകൾകൂടി പാലിച്ചു ജീവിക്കുമ്പോഴേ ദൈവത്തി​െൻറ പ്രീതിക്ക് അർഹരാകൂ എന്ന് ലോക ഇസ്ലാമിക പണ്ഡിതസഭ അംഗവും ശാന്തപുരം അൽ ജാമിഅ അധ്യാപകനുമായ അലിഫ് ശുക്കൂർ. നായരങ്ങാടിയിൽ മസ്ജിദ് തഖ്വ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 'ദൈവത്തി​െൻറ ഇഷ്ട ദാസന്മാർ'എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പൊങ്ങച്ചവും ധൂർത്തും ധുർവ്യയവും വിശ്വാസ ജീവിതത്തി​െൻറ വിപരീത ദിശയിലാണ്. സമീപസ്ഥനായ ദൈവത്തി​െൻറ മുമ്പിൽ മധ്യവർത്തികളെ പ്രതിഷ്ഠിച്ച് മതത്തെ ചൂഷണോപാധിയാക്കുകയാണ് പുരോഹിതന്മാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എച്ച്. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു അൻസാരി അബൂബക്കർ, റഷീദ് അരിമ്പൂരയിൽ, ഉമർ കോട്ടയിൽ, മൊയ്തു കുന്നത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story