Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുടയിലെ...

ഇരിങ്ങാലക്കുടയിലെ ആക്രമണം: സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണം -ബി.ജെ.പി

text_fields
bookmark_border
ഇരിങ്ങാലക്കുട : നഗരത്തെ നടുക്കിയ കനാല്‍ബേസ് സ്വദേശി വിജയ​െൻറ കൊലപാതകക്കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണെന്നത് കൊലപാതകത്തില്‍ സി.പി.എമ്മി​െൻറ പങ്ക് വ്യക്തമാക്കുന്നതായി ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആരോപിച്ചു. കാറളം പഞ്ചായത്തിലെ പുല്ലത്തറയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബോംബ് ശേഖരം പിടികൂടിയ കേസില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതും കണ്ണൂരില്‍ നിന്നാണ്. ഈ കേസിലെ പ്രതികള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നത് സി.പി.എം പ്രാദേശിക നേതാക്കളാണ്. അക്രമസംഭവങ്ങളില്‍ ഇരിങ്ങാലക്കുടയിലെ സി.പി.എം നേതാക്കള്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് ടി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ ഉണ്ണികൃഷ്ണന്‍, വേണു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story