Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിരോധിത നോട്ടുവേട്ട:...

നിരോധിത നോട്ടുവേട്ട: പൊലീസ് സംഘത്തോടൊപ്പമുള്ള യുവാവ്​ വിവാദത്തിൽ

text_fields
bookmark_border
തൃശൂർ: ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തോടൊപ്പം നിൽക്കുന്ന യുവാവ് വിവാദത്തിൽ. വെള്ളിയാഴ്ച രാവിലെ ചാവക്കാട് പൊലീസ് പിടികൂടിയ ഒന്നരക്കോടി രൂപ സി.ഐ ഓഫിസിലെ മേശപ്പുറത്ത് നിരത്തി മാധ്യമങ്ങൾക്കായി പ്രദർശിപ്പിച്ചതി​െൻറ ഫോട്ടോ ആണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. ചാവക്കാട് സ്‌റ്റേഷന്‍ ഓഫിസര്‍ കെ.ജി. സുരേഷിനും സംഘത്തിനും ഒപ്പം ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ യുവാവ് ആഹ്ലാദം പങ്കുവെക്കുന്ന ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 'നിരോധിത നോട്ടുമായി പിടിയിലായ സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് സംഘം' എന്ന അടിക്കുറിപ്പോടെ ശനിയാഴ്ച ചില പത്രങ്ങളിലും ഈ പടം വന്നതോടെയാണ് ഈ 'പുതിയ പൊലീസ്' നാട്ടിൽ ചർച്ചയായത്. അസാധുനോട്ട് സംഘത്തെ കുറിച്ച് വിവരം നൽകിയ ആളാണിതെന്നാണ് പ്രചരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story